LiveTV

Live

Saudi Arabia

സൗദി അരാംകോയില്‍ ഉത്പാദനം പൂര്‍ണ തോതിലെത്തി

പ്രഖ്യാപിച്ച സമയത്തിനും മുന്നേ റെക്കോര്‍ഡ് വേഗത്തിലാണ് അറ്റകുറ്റപണി പൂര്‍ത്തിയാക്കിയത്

സൗദി അരാംകോയില്‍ ഉത്പാദനം പൂര്‍ണ തോതിലെത്തി

സൌദി അരാംകോയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍, പ്രകൃതി വാതക ഉത്പാദനം പൂര്‍ണ തോതിലെത്തി. ഇന്ന് അരാംകോയില്‍ നിന്നും 11.3 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിച്ചതായി ഊര്‍ജ മന്ത്രാലയം അറിയിച്ചു. പ്രഖ്യാപിച്ച സമയത്തിനും മുന്നേ റെക്കോര്‍ഡ് വേഗത്തിലാണ് അറ്റകുറ്റപണി പൂര്‍ത്തിയാക്കിയത്.

11.3 ദശലക്ഷം ബാരലാണ് ഇന്ന് സൌദി അരാംകോ ഉത്പാദിപ്പിച്ചത്. 18 ഡ്രോണുകള്‍ പതിച്ച അരാംകോയുടെ ഏറ്റവും വലിയ പ്ലാന്റായ അബ്ഖൈഖില്‍ നിന്നും ഇന്ന് 4.9 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിച്ചു. ഖുറൈസില്‍ 1.3 ദശലക്ഷം ബാരലും. ഇതോടെ അരാംകോയില്‍ ഉത്പാദനം പഴയപടിയായി. സെപ്തംബര്‍ പതിനാലിനാലിനായിരുന്നു ആക്രമണം. എങ്കിലും ഖുറൈസ് പ്ലാന്റില്‍ തൊട്ടടുത്ത ദിനം ഉത്പാദനം തുടങ്ങി. എന്നാല്‍ അബ്ഖൈഖ് പ്ലാന്റ് താല്‍ക്കാലിമായി അടച്ചു. ഇതോടെ ആഗോള വിപണിയിലേക്ക് 5.7 ദശലക്ഷം ബാരലിന്റെ കുറവുണ്ടായിരുന്നു. ഇത് കരുതല്‍ ശേഖരത്തില്‍ നിന്നെടുത്താണ് സൌദി നികത്തിയിരുന്നത്.