LiveTV

Live

Saudi Arabia

നരേന്ദ്ര മോദി അടുത്ത മാസം സൗദി സന്ദര്‍ശിക്കും

2016ൽ മോദി സൗദി സന്ദർശിച്ചിരുന്നു. ഇന്ത്യ, സൗദി സൗഹൃദം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ സന്ദർശനവും

നരേന്ദ്ര മോദി അടുത്ത മാസം സൗദി സന്ദര്‍ശിക്കും

രണ്ടു ദിനത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം സൌദി അറേബ്യയിലെത്തും. ഒക്ടോബര്‍ 27, 28 തിയതികളിലാണ് സന്ദര്‍ശനമെന്നാണ് സൂചന. ഇന്ത്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്ചയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2016ൽ മോദി സൗദി സന്ദർശിച്ചിരുന്നു. ഇന്ത്യ, സൗദി സൗഹൃദം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ സന്ദർശനവും. തിയതിയുടെ കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ലെന്നാണ് എംബസി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. റിയാദിലെ എക്സിബിഷൻ സെൻററിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതടക്കം വിപുലമായ പരിപാടികളാണ് ഒരുങ്ങുന്നത്. പരിപാടിയുടെ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല. നിരവധി വ്യാപാരകരാറുകൾ ഇതിനകം ഇന്ത്യയും സൌദിയും ഒപ്പുവെച്ചിട്ടുണ്ട്. പുതിയ സന്ദര്‍ശനത്തിലും വ്യാപാരകരാറുകളിൽ ഇന്ത്യയും സൗദിയും ഒപ്പുവെക്കും. സന്ദര്‍ശന ദിവസങ്ങളില്‍ സൌദിയില്‍ ആഗോള നിക്ഷേപ സംഗമം നടക്കുന്നുണ്ട്. ഇതില്‍ പ്രധാനമമന്ത്രി പങ്കെടുക്കുമോ എന്നതില്‍ സ്ഥിരീകരണമില്ല.