LiveTV

Live

Saudi Arabia

അരാംകോ; ഇറാനെതിരായ നീക്കത്തിന് സൗദിക്ക് പിന്തുണ

ഈ മാസം 14ന് നടന്ന ആക്രമണത്തില്‍ സൌദി അരാംകോയുടെ സുപ്രധാന കേന്ദ്രങ്ങളിലാണ് ഡ്രോണുകളും മിസൈലുകളും പതിച്ചത്.

അരാംകോ; ഇറാനെതിരായ നീക്കത്തിന് സൗദിക്ക് പിന്തുണ

സൌദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ലോക രാഷ്ട്രങ്ങളുടെ പിന്തുണയോടെ ഇറാനെതിരെ നീക്കത്തിന് സൌദി അറേബ്യ. അരാംകോയില്‍ പതിച്ച ഡ്രോണുകളും മിസൈലുകളുടേയും വിക്ഷേപണ സ്ഥാനം കണ്ടെത്താനുള്ള സൈനിക ശ്രമം പുരോഗമിക്കുകയാണ്.

ഈ മാസം 14ന് നടന്ന ആക്രമണത്തില്‍ സൌദി അരാംകോയുടെ സുപ്രധാന കേന്ദ്രങ്ങളിലാണ് ഡ്രോണുകളും മിസൈലുകളും പതിച്ചത്. ലക്ഷ്യ സ്ഥാനം കണക്കാക്കി ആസൂത്രിതമായ ആക്രമണം നടന്നു. ഇത് ഹൂതികളെ കൊണ്ട് സാധിക്കില്ല എന്ന് വിലയിരുത്തലിലാണ് സൌദി അറേബ്യ. യമന്‍ അതിര്‍ത്തിയില്‍ സൌദിയുടെ പ്രതിരോധ സംവിധാനമുണ്ട്. എന്നാല്‍ ആക്രമണം നടന്നത് എതിര്‍ ദിശയിലാണ്. ഇറാന്റേതാണ് ആയുധങ്ങളെന്ന് തെളിഞ്ഞിട്ടുണ്ട്.

ആക്രമണത്തിന് പിന്നാലെ എണ്‍പതോളം രാജ്യങ്ങള്‍ സൌദിക്ക് പിന്തുണയുമായി എത്തിയിരുന്നു. ആഗോള സന്പദ്ഘടയില്‍ തന്നെ പ്രതിഫലിച്ച സംഭവമാണിത്. ഇതിനാല്‍ ഉത്തരവാദികള്‍ക്കെതിരെ ലോക സമ്മര്‍ദ്ദം ശക്തമാക്കാനുള്ള ശ്രമത്തിലാണ് സൌദി.