LiveTV

Live

Saudi Arabia

‘അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് പ്രാഥമിക നിഗമനം’ 

അന്വേഷണം പൂര്‍ത്തിയായാല്‍ നടപടിയുണ്ടാകും.

‘അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് പ്രാഥമിക നിഗമനം’ 

സൌദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍. ആയുധങ്ങളെല്ലാം ഇറാന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായാല്‍ നടപടിയുണ്ടാകുമെന്നും സൌദി ആവര്‍ത്തിച്ചു.

റിയാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വിദേശകാര്യ സഹമന്ത്രി സൌദി അരാംകോ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാനാണെന്ന് ആവര്‍ത്തിച്ചത്. അന്വേഷണം പൂര്‍ത്തിയായാല്‍ നടപടിയുണ്ടാകും. ആക്രമണത്തിന്റെ സ്വഭാവം പരിശോധിക്കുന്പോഴും പിന്നില്‍ ഇറാനെന്ന സൂചന ആവര്‍ത്തിക്കുന്നു സൌദി അറേബ്യ.