LiveTV

Live

Saudi Arabia

അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തിൽ സൗദി അറേബ്യയും പങ്കുചേര്‍ന്നു

ആസ്‌ട്രേലിയ, ബഹറൈന്‍, യു.കെ എന്നിവ ഉള്‍പ്പെടെ യു.എസ് നേതൃത്വത്തിലുള്ള സഖ്യത്തിലേക്കാണ് സൗദി അറേബ്യയും അംഗമാകുന്നത്

അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തിൽ സൗദി അറേബ്യയും പങ്കുചേര്‍ന്നു

അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തിൽ സൗദി അറേബ്യയും പങ്കുചേര്‍ന്നു. സമുദ്രഗതാഗതം വഴിയുള്ള ആഗോള വ്യാപാരത്തിലുള്ള ഭീഷണികളെ തടയുന്നതിന്‍റെ ഭാഗമായാണിത്. സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചതാണിക്കാര്യം.

ആസ്‌ട്രേലിയ, ബഹറൈന്‍, യു.കെ എന്നിവ ഉള്‍പ്പെടെ യു.എസ് നേതൃത്വത്തിലുള്ള സഖ്യത്തിലേക്കാണ് സൗദി അറേബ്യയും അംഗമാകുന്നത്. വാണിജ്യ കപ്പലുകള്‍ക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പുവരുത്തുകയാണ് പുതിയ നീക്കത്തിന്‍റെ ലക്ഷ്യം. ഇത് വഴി ഹോര്‍മുസ് കടലിടുക്ക്, ബാബുല്‍ മന്ദബ്, ഒമാന്‍ കടല്‍, അറേബ്യന്‍ ഗള്‍ഫ് എന്നീ സമുദ്ര മേഖലകള്‍ സുരക്ഷിതാമാക്കാനാകുമെന്ന് സൗദി പ്രതീക്ഷിക്കുന്നു. സമുദ്രഗതാഗതം വഴിയുള്ള ആഗോള വ്യാപാരത്തിനുള്ള ഭീഷണികളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണിത്. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാന ജലപാതയായ ഹോര്‍മൂസ് വഴിയാണ് പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ-വാതക കയറ്റുമതിയുടെ 40 ശതമാനവും. പുതിയ നീക്കം ആഗോള സമ്പദ് വ്യവസ്ഥയിലേക്കുള്ള ഊര്‍ജ്ജ വിതരണത്തിന്‍റെ തുടര്‍ച്ചയായ പ്രവാഹം ഉറപ്പാക്കുമെന്നും സൌദി പ്രതീക്ഷിക്കുന്നുണ്ട്.