LiveTV

Live

Saudi Arabia

സൗദി ആരോഗ്ര മന്ത്രാലയത്തിനു കീഴിലെ ആശുപത്രികളില്‍ നഴ്‌സുകള്‍ക്ക് അവസരം 

കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്‌സ് വെബ്സൈറ്റ് സന്ദർശിക്കുകയോ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു

സൗദി ആരോഗ്ര മന്ത്രാലയത്തിനു കീഴിലെ ആശുപത്രികളില്‍ നഴ്‌സുകള്‍ക്ക് അവസരം 

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു. അടുത്ത മാസം ഡൽഹിയിൽ നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നോർക്ക റൂട്ട്‌സ് മുഖേനയാണ് നഴ്‌സുമാരെ തെരഞ്ഞെടുക്കുക.

മുതിർന്നവർക്കും കുട്ടികൾക്കുമുള്ള കാർഡിയാക് ക്രിട്ടിക്കൽ കെയർ, എമർജൻസി ഡിപ്പാർട്ട്‌മെന്റ്, മെഡിക്കൽ & സർജിക്കൽ കെയർ ഡിപ്പാർട്ട്‌മെന്റ്, പുരുഷൻമാർക്കും വനിതകൾക്കുമുള്ള സർജറി ഡിപ്പാർട്ട്‌മെന്റ് എന്നീ വിഭാഗങ്ങളിലാണ് നഴ്‌സുമാരുടെ ഒഴിവ്. ബി.എസ്.സി, എംഎസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നോർക്ക റൂട്ട്‌സ് മുഖേനയാണ് തെരഞ്ഞെടുപ്പ്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ഷെഡ്യൂൾ പ്രകാരം അടുത്ത മാസം 15 മുതൽ 20 വരെ ഡൽഹിയിൽ നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ, ഫോട്ടോ, ആധാർ കാർഡ്, പാസ്‌പോർട്ട് എന്നിവയുടെ പകർപ്പുകൾ saudimoh.norka@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. വെളുത്ത പശ്ചാതലത്തിലുള്ള ഫുൾ സൈസ് ഫോട്ടോയാണ് അയക്കേണ്ടത്. അടുത്ത മാസം 10-ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്‌സ് വെബ്സൈറ്റ് സന്ദർശിക്കുകയോ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.