LiveTV

Live

Saudi Arabia

അരാംകോ ആക്രമണത്തിന് ശേഷവും സൗദി നിക്ഷേപ മേഖലയില്‍ ഉണര്‍വ്

ലോകത്തെ എറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോ അന്താരാഷ്ട്ര വിപണിയിലേക്കിറങ്ങാനുള്ള ശ്രമത്തിലാണ്.

അരാംകോ ആക്രമണത്തിന് ശേഷവും സൗദി നിക്ഷേപ മേഖലയില്‍ ഉണര്‍വ്

സൌദി അരാംകോക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് ശേഷവും സൌദി നിക്ഷേപ മേഖലയില്‍ ഉണര്‍വ് തുടരുന്നു. ഓഹരി വിപണിയിലേക്കിറങ്ങാനുളള സൌദി അരാംകോയുടെ നീക്കത്തെ ഒരിക്കലും നിലവിലെ വിഷയം ബാധിക്കില്ലെന്നാണ് നിക്ഷേപകരുടെ വിലയിരുത്തല്‍.

ലോകത്തെ എറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോ അന്താരാഷ്ട്ര വിപണിയിലേക്കിറങ്ങാനുള്ള ശ്രമത്തിലാണ്. അരാംകോയിലുണ്ടായ ഉത്പാദന - വിതരണ കുറവ് നേരിടാന്‍ സൗദി അറേബ്യയും അമേരിക്കയും ശ്രമിക്കുന്നുണ്ട്. ഇതിനാല്‍ തന്നെ നിക്ഷേപത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

വിലക്കയറ്റം തടയാന്‍ അമേരിക്കയും സൗദിയും കരുതല്‍ എണ്ണ ശേഖരത്തില്‍ നിന്നും എണ്ണയെടുക്കുമെന്നാണ് സൂചന. ഇതിനാല്‍ അരാംകോയുടെ ഭാവി ഭദ്രമാണെന്നും നിക്ഷേപകര്‍ വിശ്വസിക്കുന്നു.

5.7 ബില്യണ്‍ ബാരലാണ് സൗദിയില്‍ നിന്നുള്ള കുറവ്. ഇത് പരിഹരിക്കാന്‍ കരുതല്‍ എണ്ണ ശേഖരത്തില്‍ സൗദി രണ്ട് ദശലക്ഷം ബാരലാകും പ്രതിദിനം എടുക്കുക. എങ്കിലും 3.7 ബില്യണ്‍ ബാരലിന്റെ കുറവ് എന്നാലും വിപണിയിലുണ്ടാകും. ഇത് പരിഹരിക്കാന്‍ അമേരിക്കയും ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.