LiveTV

Live

Saudi Arabia

ആക്രമണം നടന്ന അരാംകോ പ്ലാന്റിന്റെ സാറ്റലെെറ്റ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

ഇന്ധനമുപയോഗിച്ചുള്ള വൈദ്യുതി, ജല വിതരണത്തേയും പ്രാദേശിക ഇന്ധന വിൽപനകളേയും ഭീകരാക്രമണം ബാധിച്ചിട്ടില്ല.

ആക്രമണം നടന്ന അരാംകോ പ്ലാന്റിന്റെ സാറ്റലെെറ്റ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

ഭീകരാക്രമണമുണ്ടായ സൌദി അരാംകോയുടെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത് വന്നു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ആക്രമണം നടന്ന എണ്ണ സംസ്കരണ കേന്ദ്രങ്ങൾ സൌദി ഊർജ്ജ മന്ത്രി സന്ദര്‍ശിച്ചിരുന്നു.

ആക്രമണം നടന്ന അരാംകോ പ്ലാന്റിന്റെ സാറ്റലെെറ്റ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

അന്താരാഷ്ട്ര എണ്ണ വിപണിയേയാണ് സൌദി അരാംകോക്ക് നേരെയുള്ള ആക്രമണത്തിലൂടെ ലക്ഷ്യം വെച്ചതെന്നാണ് സൌദി ഊര്‍ജ മന്ത്രാലയം വിശദീകരിക്കുന്നത്. പ്രധാന മേഖലയിലാണ് ആക്രമണം നടന്നിട്ടുള്ളത്. ഇതാണ് ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ കാരണം. ഇന്ധനമുപയോഗിച്ചുള്ള വൈദ്യുതി, ജല വിതരണത്തേയും പ്രാദേശിക ഇന്ധന വിൽപനകളേയും ഭീകരാക്രമണം ബാധിച്ചിട്ടില്ല.

വിഷയം സംബന്ധിച്ച് സൌദി ഊർജ്ജ മന്ത്രി അരോംകോ ചെയർമാൻ യാസർ റുമയ്യാനുമായി ചർച്ച നടത്തിയിട്ടുണ്ട്.‌ ആക്രമണം നടന്നെങ്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഒരു തൊഴിലാളിക്ക് പോലും പരിക്കേല്‍പ്പിക്കാതിരുന്നത്.