LiveTV

Live

Saudi Arabia

ചൂട് കുറയുന്നു; പുറം പണികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി സൗദി

നേരിട്ട് വെയില്‍ കൊള്ളുന്ന ജോലികളില്‍ മൂന്ന് മാസത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം അവസാനിച്ചു.

ചൂട് കുറയുന്നു; പുറം പണികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി സൗദി

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ചൂട് കുറഞ്ഞതോടെ നേരിട്ട് വെയില്‍ കൊള്ളുന്ന ജോലികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം അവസാനിച്ചു. ജൂണ്‍ പതിനഞ്ചു മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് പിന്നാലെ താപ നില കുറയുന്നുണ്ട്.

വരണ്ട കാലാവസ്ഥ ശക്തമായതോടെ അമ്പത് ഡിഗ്രി പിന്നിട്ടിരുന്നു ഇത്തവണ. തലസ്ഥാനമായ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും ശക്തമായ ചൂട് അനുഭവപ്പെട്ടു. 49 ഡിഗ്രി വരെയെത്തിയിരുന്നു റിയാദിലെ താപനില. എന്നാല്‍ അടുത്തയാഴ്ചയോടെ ചൂട് കുറഞ്ഞു തുടങ്ങും.

അടുത്ത മാസം രണ്ടാം വാരത്തോടെ കൊടും തണുപ്പിലേക്കും പ്രവേശിക്കും. ഇതോടെ നേരിട്ട് വെയില്‍ കൊള്ളുന്ന ജോലികളില്‍ മൂന്ന് മാസത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഇന്നവസാനിച്ചു. ഉച്ചക്ക് 12 മുതല്‍ 3 മണി വരെയായിരുന്നു നിയന്ത്രണം. ഇതിനിടെ ഉയര്‍ന്ന മേഖലകളില്‍ മഴയും തണുത്ത കാലാവസ്ഥയും തുടരുകയാണ്. തലസ്ഥാനത്തുള്‍പ്പെടെ അടുത്ത വ്യാഴാഴ്ച പൊടിക്കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.