LiveTV

Live

Saudi Arabia

ലോഹ ഉത്ഖനനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി സൗദി

ലോകത്ത് ഏറ്റവും കൂടുതൽ കരുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ 14ആം സ്ഥാനത്താണ് സൗദി അറേബ്യ.

ലോഹ ഉത്ഖനനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി സൗദി

സൗദി അറേബ്യയിൽ സ്വർണം, വെള്ളി, ചെമ്പ് എന്നിവയുടെ ഉത്പാദനം വർധിച്ചതായി കണക്ക്. കഴിഞ്ഞ വർഷം പതിമൂന്ന് ടണ്ണിനടുത്ത് സ്വർണം ഉത്ഖനനം ചെയ്‌തെടുത്തെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ചെമ്പിന്റെ ലഭ്യത സർവകാല റെക്കോർഡും ഭേദിച്ചതായാണ് കണക്കുകൾ.

ലോകത്ത് ഏറ്റവും കൂടുതൽ കരുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ 14ആം സ്ഥാനത്താണ് സൗദി അറേബ്യ. രാജ്യത്ത് ഓരോ മണിക്കൂറിലും 1.47 കിലോഗ്രാം സ്വർണം ഉത്പാദിപ്പിക്കുന്നുവെന്നാണ് കഴിഞ്ഞ വർഷത്തെ കണക്ക്. 12.91 ടൺ സ്വർണമാണ് ഇങ്ങിനെ ഒരു വർഷം ലഭിച്ചത്. 2017 വർഷം ആകെ ലഭിച്ച സ്വർണം 10.33 ടൺ ആയിരുന്നു. 2016ലാവട്ടെ ഇത് കേവലം 6.94 ടൺ മാത്രമായിരുന്നു.

അതായത് 2016 ൽ ആകെ ലഭിച്ച സ്വർണത്തേക്കാൾ ഇരട്ടി വർദ്ധനവാണ് 2018 ൽ രേഖപ്പെടുത്തിയത്. വെള്ളിയുടെയും ചെമ്പിന്റെയും ഉത്‌പാദന കാര്യത്തിലും രാജ്യത്തു കഴിഞ്ഞ വർഷം വൻ നേട്ടമുണ്ടാക്കിയിട്ടുണ്ട്. 2017 ൽ കുഴിച്ചെടുത്ത വെള്ളിയുടെ അളവ് 5069 കിലോഗ്രാം ആയിരുന്നെങ്കിൽ 2018 ലിത് 5760 കിലോഗ്രാമായി ഉയർന്നു. 13.63 ശതമാനമാണ് വളർച്ച.

എന്നാൽ ചെമ്പിന്റെ ഉത്പാദനത്തിലാണ് രാജ്യം ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുന്നത്. മുൻ വർഷത്തേക്കാൾ കഴിഞ്ഞ വർഷം 251 ശതമാനമാണ് ചെമ്പിന്റെ ഉത്പാദനം. 2,35,000 ടൺ ചെമ്പാണ് 2018 ൽ മാത്രം രാജ്യത്ത് ഉത്പാദിപ്പിച്ചത്.