LiveTV

Live

Saudi Arabia

അരാംകോ പ്ലാന്റിലേക്ക് അയച്ചത് പത്ത് ഡ്രോണുകളെന്ന് ഹൂതികള്‍; എണ്ണയുത്പാദനം തടസപ്പെട്ടിട്ടില്ലെന്ന് സൗദി

രണ്ടിടങ്ങളിലേക്കായി പത്ത് ഡ്രോണുകളാണ് അയച്ചതെന്നാണ് ഹൂതികളുടെ അവകാശ വാദം. ഇത് ഇത്തരത്തിലുള്ള രണ്ടാമത്തെ ആക്രമണമാണെന്നും ഹൂതികളുടെ ടെലിവിഷന്‍ അവകാശപ്പെട്ടു.

അരാംകോ പ്ലാന്റിലേക്ക് അയച്ചത് പത്ത് ഡ്രോണുകളെന്ന് ഹൂതികള്‍; എണ്ണയുത്പാദനം തടസപ്പെട്ടിട്ടില്ലെന്ന് സൗദി

രാജ്യത്ത് എണ്ണയുത്പാദനമോ വിതരണമോ തടസപ്പെട്ടിട്ടില്ലെന്ന് സൗദി അറേബ്യ അറിയിച്ചു. ഇതിനിടെ ആക്രമണത്തെ അപലപിച്ച് വിവിധ ലോക രാജ്യങ്ങള്‍ രംഗത്ത് വന്നു. പത്ത് ഡ്രോണുകളാണ് അരാംകോ പ്ലാന്റിന് നേരെ അയച്ചതെന്ന് യമനിലെ ഹൂതികള്‍ അവകാശപ്പെട്ടു. അവകാശ വാദം സൗദി അറേബ്യ സ്ഥിരീകരിച്ചിട്ടില്ല.

രണ്ടിടങ്ങളിലേക്കായി പത്ത് ഡ്രോണുകളാണ് അയച്ചതെന്നാണ് ഹൂതികളുടെ അവകാശ വാദം. ഇത് ഇത്തരത്തിലുള്ള രണ്ടാമത്തെ ആക്രമണമാണെന്നും ഹൂതികളുടെ ടെലിവിഷന്‍ അവകാശപ്പെട്ടു. അവകാശ വാദം സൗദി അറേബ്യ അംഗീകരിച്ചിട്ടില്ല. എണ്ണയുത്പാദനം പഴയ പടി തുടരുന്നതായും സൗദി അറിയിച്ചു. ആക്രമണത്തെ അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ അപലപിച്ചു. ഡ്രോണുകള്‍ സൗദി അറേബ്യ പരിശോധിക്കുന്നുണ്ട്. ഹൂതികള്‍ക്ക് മാത്രമായി ഇങ്ങനെയൊരാക്രമണം നടത്താനാകില്ല എന്ന വിലയിരുത്തലുണ്ട്. നേരത്തെയുള്ള ആക്രമണങ്ങളില്‍ ഇറാന്‍ നിര്‍മിത ആയുധങ്ങള്‍ ഹൂതികള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.