LiveTV

Live

Saudi Arabia

അരാംകോ ആക്രമണം; സൗദി ഓഹരി വിപണി ഇടിഞ്ഞു, എണ്ണ വില ഉയര്‍ന്നേക്കും

ഏറ്റവും കുറഞ്ഞത് അഞ്ച് ഡോളര്‍ മുതല്‍ പത്ത് ഡോളര്‍ വരെ എണ്ണ വില നാളെ ഉയരുമെന്നാണ് വിലയിരുത്തല്‍

അരാംകോ ആക്രമണം; സൗദി ഓഹരി വിപണി ഇടിഞ്ഞു, എണ്ണ വില ഉയര്‍ന്നേക്കും

സൌദി അരാംകോ പ്ലാന്റിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ സൌദി ഓഹരി വിപണി ഇടിഞ്ഞു. വില വര്‍ധിക്കുമെന്ന ആശങ്കകള്‍ക്കിടെ സൌദിയുടെ കരുതല്‍ എണ്ണ ശേഖരം ഉപയോഗിച്ച് വിതരണക്കുറവ് നികത്താനാണ് ശ്രമം. മതിയായ എണ്ണ വിതരണത്തിന് അമേരിക്കയും സമ്മതിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ എണ്ണ വില വര്‍ധിക്കുമെന്നാണ് സൂചന.

സൌദി അരാംകോ അറിയിച്ചതു പ്രകാരം 5.7 ബില്യണ്‍ ബാരലിന്റെ കുറവുണ്ടായിട്ടുണ്ട് പ്രതിദിന ഉത്പാദനത്തില്‍. ഇത് എത്ര സമയം അടച്ചിടുമെന്നതും ഉത്പാദനം പൂര്‍ണ തോതിലാകാന്‍ എത്ര സമയം എടുക്കുമെന്നതിനേയും ആശ്രയിച്ചിരിക്കും എണ്ണ വില.

ഏറ്റവും കുറഞ്ഞത് അഞ്ച് ഡോളര്‍ മുതല്‍ പത്ത് ഡോളര്‍ വരെ എണ്ണ വില നാളെ ഉയരുമെന്നാണ് വിലയിരുത്തല്‍. ഇത് മറികടക്കാന്‍ കരുതല്‍ ശേഖരം ഉപയോഗപ്പെടുത്തിയേക്കും.

ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങളാണ് സൌദിയുടെ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാര്‍. ഇവരെയാകും വില വര്‍ധന നേരിട്ട് ബാധിക്കുക. സൌദിയുടെ വിതരണം പകുതിയായി കുറഞ്ഞതോടെ ആഗോള വിപണിയില്‍ 6 ശതമാനം എണ്ണയുടെ കുറവുണ്ട്. നാളെ നേരം പുലരുന്പോള്‍ സന്പദ്ഘടനെ എങ്ങിനെ മാറുമെന്ന് ഉറ്റു നോക്കുകയാണ് സാമ്പത്തിക ലോകം.