LiveTV

Live

Saudi Arabia

ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ അരാംകോ പ്ലാന്റ് താല്‍ക്കാലികമായി അടച്ചു

യമനില്‍ നിന്നാണ് ആക്രമണം നടന്നതെന്ന് കരുതാന്‍ തെളിവൊന്നുമില്ലെന്ന് അമേരിക്ക ചൂണ്ടിക്കാട്ടുന്നു

ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ  അരാംകോ പ്ലാന്റ് താല്‍ക്കാലികമായി അടച്ചു

എണ്ണ ഭീമനായ അരാംകോക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തോടെ സൌദി അറേബ്യ ഉത്പാദനം പകുതിയായി കുറച്ചു. ഇതോടെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ കൂടിയേക്കും. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നും ലോക രാജ്യങ്ങള്‍ രംഗത്ത് വരണമെന്നും സൌദി ഭരണാധികാരികളുമായുള്ള സംഭാഷണത്തിന് ശേഷം അമേരിക്ക പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണ പ്ലാന്റാണ് കഴിഞ്ഞ ദിവസം ആക്രമണത്തിന് വിധേയമായത്. സൌദിയിലെ അബ്ഖൈഖിലെ പ്ലാന്റിന് പുറമ ഖുറൈസ് എണ്ണപ്പാടത്തും ഡ്രോണുകള്‍ പതിച്ചു. പ്രതിദിനം പത്ത് ലക്ഷം ബാരല്‍ വരെയാണ് ആഗോള വിപണയിലേക്ക് സൌദിയുടെ സംഭാവന. ഇത് നടത്തുന്ന അബ്ഖൈഖ് പ്ലാന്റില്‍ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിയതോടെ 5.7 ദശലക്ഷം ബാരലാണ് വിതരണത്തിലെ കുറവ്. അതായത് പകുതിയോളം ഉത്പാദനമാണ് സൌദി അറേബ്യ കുറച്ചത്.

ആഗോള വിപണിയിലേക്കുള്ള എണ്ണയില്‍ 18 ശതമാനവും സൌദിയില്‍ നിന്നാണ്
ആഗോള വിപണിയിലേക്കുള്ള എണ്ണയില്‍ 18 ശതമാനവും സൌദിയില്‍ നിന്നാണ്

ആക്രമണം നടന്ന അബ്ഖൈഖ് പ്ലാന്റ് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇത് എത്ര സമയം അടച്ചിടുമെന്നതും ഉത്പാദനം പൂര്‍ണ തോതിലാകാന്‍ എത്ര സമയം എടുക്കുമെന്നതിനേയും ആശ്രയിച്ചിരിക്കും എണ്ണ വില. ഏറ്റവും കുറഞ്ഞത് അഞ്ച് ഡോളര്‍ മുതല്‍ പത്ത് ഡോളര്‍ വരെ എണ്ണ വില ഉയരുമെന്നാണ് ആഗോള സാന്പത്തിക മാധ്യമങ്ങളും വിദഗ്ദരും മുന്നറിയിപ്പ് നല്‍കുന്നത്.

അബ്ഖൈഖിലെ പ്ലാന്റ് ലോകത്തെ ഏറ്റവും വലിയ സംസ്കരണ പ്ലാന്റാണ്. നാശനഷ്ടം കണക്കാക്കി പരിശോധന പൂര്‍ത്തിയാക്കിയാകും പ്ലാന്റ് തുറക്കുക. തുറക്കുന്ന സമയത്തിനെ ആശ്രയിച്ചിരിക്കും എണ്ണവില
അബ്ഖൈഖിലെ പ്ലാന്റ് ലോകത്തെ ഏറ്റവും വലിയ സംസ്കരണ പ്ലാന്റാണ്. നാശനഷ്ടം കണക്കാക്കി പരിശോധന പൂര്‍ത്തിയാക്കിയാകും പ്ലാന്റ് തുറക്കുക. തുറക്കുന്ന സമയത്തിനെ ആശ്രയിച്ചിരിക്കും എണ്ണവില

ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങളാണ് സൌദിയുടെ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇറാനെതിരായ അമേരിക്കന്‍ നീക്കം ശക്തമാക്കിയതോടെ എണ്ണ ഇറക്കുമതിക്ക് ഇന്ത്യ ഭൂരിഭാഗവും ആശ്രയിക്കുന്നത് സൌദി അറേബ്യയെയാണ്. സാന്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ എണ്ണ വില വര്‍ധനവ് കൂടി വന്നാല്‍ അത് ഇന്ത്യന്‍‌ സന്പദ് ഘടനക്ക് ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

ഇറാനെതിരായ നീക്കം ശക്തമാക്കിയതോടെ ഇന്ത്യയുടെ പ്രധാന എണ്ണ ഇറക്കുമതി സൌദിയില്‍ നിന്നാണ്
ഇറാനെതിരായ നീക്കം ശക്തമാക്കിയതോടെ ഇന്ത്യയുടെ പ്രധാന എണ്ണ ഇറക്കുമതി സൌദിയില്‍ നിന്നാണ്

ആക്രമണത്തില്‍ ലോകത്തെ ഏറ്റവും വലിയ പ്ലാന്റിലാണ് തീ പിടുത്തമുണ്ടായത്. മണിക്കൂറിലേറെ വേണ്ടി വന്നു തീ നിയന്ത്രണ വിധേയമാക്കാന്‍. ലോകത്തേക്ക് ആവശ്യമായ ആകെ എണ്ണയുടെ 18 ശതമാനവും വിതരണം ചെയ്യുന്നത് സൌദി അറേബ്യയാണ്. സൌദിയിലെ അബ്ഖൈഖില്‍ നിന്നാണ് ഭൂരിഭാഗം സംസ്കരണവും എണ്ണ വിതരണവും നടക്കുന്നതും. ആക്രമണത്തില്‍ എത്രമാത്രം നാശനഷ്ടമാണ് ഉണ്ടായത് എന്നത് ഇനിയും വ്യക്തമല്ല.

സൌദി കിരീടാവകാശിയുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് സംസാരിച്ചിട്ടുണ്ട്
സൌദി കിരീടാവകാശിയുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് സംസാരിച്ചിട്ടുണ്ട്

എണ്ണ വിലയേയും വിപണിയേയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഇറാനാണ് പിന്നിലെന്നും അമേരിക്ക പറഞ്ഞു. സൌദിക്കെതിരെ നടന്ന നൂറിലേറ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചൂണ്ടിക്കാട്ടി. എന്നിട്ടവര്‍ നയതന്ത്രത്തെ കുറിച്ച് സംസാരിക്കുന്നു. ലോകത്തിന്റെ എണ്ണ വിതരണത്തിന് നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. യമനില്‍ നിന്നാണെന്നതിന് യാതൊരു തെളിവുമില്ലെന്നും പോംപിയോ പറഞ്ഞു.

ഭീരുത്വം നിറഞ്ഞ ഏത് ആക്രമണങ്ങളേയും ചെറുക്കാന്‍‌ രാജ്യത്തിന് ശേഷിയുണ്ടെന്ന് സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു
ഭീരുത്വം നിറഞ്ഞ ഏത് ആക്രമണങ്ങളേയും ചെറുക്കാന്‍‌ രാജ്യത്തിന് ശേഷിയുണ്ടെന്ന് സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു

ആക്രമണത്തിന് പിന്നാലെ യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് സൌദി ഭരണ നേതൃത്വവുമായി സംസാരിച്ചിട്ടുണ്ട്. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി വിഷയം ട്രംപ് ചര്‍ച്ച ചെയ്തു. ഭീരുത്വം നിറഞ്ഞ നടപടി നേരിടാന്‍ രാജ്യം സര്‍വ സജ്ജമാണെന്ന് സൌദി ഭരണാധികാരി സല്‍മാന്‍ രാജാവും മുന്നറിയിപ്പ് നല്‍കി.