LiveTV

Live

Saudi Arabia

സൗദി സ്വദേശികള്‍ക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആണ് സർവേ ഫലം പുറത്തുവിട്ടത്

സൗദി സ്വദേശികള്‍ക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

സൗദിയിൽ സ്വദേശികൾക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി റിപ്പോർട്ട്. ഈ വർഷത്തെ രണ്ടാം പാദവർഷ സർവേ റിപ്പോർട്ടനുസരിച്ചു രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് പന്ത്രണ്ട്‌ ശതമാനമാണ്. രാജ്യത്തെ സാമ്പത്തിക മേഖലയിൽ സ്വദേശി പങ്കാളിത്വം നാൽപ്പത്തി അഞ്ചു ശതമാനമായി ഉയർന്നതായും സർവേ ഫലം.

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആണ് സർവേ ഫലം പുറത്തുവിട്ടത്. ഇക്കഴിഞ്ഞ മൂന്നു മാസത്തെ കണക്കനുസരിച്ചു തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനമാണ്. വിദേശികളടക്കം മൊത്തം രാജ്യത്തെ തൊഴിലില്ലായ്മ നിരക്കും 5.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

15 വർഷത്തിന് ശേഷമുള്ള നേട്ടമാണിത്. ഈ മേഖലയിൽ ഏറ്റവും വലിയ കുതിപ്പുണ്ടായിരിക്കുന്നത് സ്വദേശി വനിതകളിലൂടെയാണ്. 23 ശതമാനം വർദ്ധനവാണ് വനിതകളുടെ പങ്കാളിത്വം. സർക്കാർ, സ്വകാര്യ മേഖലയിലെ സ്വദേശി ജോലിക്കാരുടെ എണ്ണത്തിൽ മുൻ കാലങ്ങളെക്കാൾ അൽപ്പം കുറവുണ്ടെന്നാണ് സർവേ റിപ്പോർട്ട്. 30,90,000 പേരാണ് ഈ മേഖലയിൽ ജോലിയെടുക്കുന്നത്.

10 ലക്ഷത്തോളം സ്വദേശി യുവതീ യുവാക്കൾ തൊഴിൽ സാമൂഹിക മന്ത്രാലയം വെബ് പോർട്ടലിൽ ജോലിക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇവരിൽ ബഹുഭൂരിപക്ഷവും അവരുടെ സ്വന്തം നിലക്ക് വിവിധ ജോലികളിൽ ഏർപ്പെട്ടുവരുന്നതായാണ് കണക്ക്.