LiveTV

Live

Saudi Arabia

ഹജ്ജ് വളണ്ടിയര്‍ സേവനത്തിനുള്ള പുരസ്കാരം സമ്മാനിച്ചു

ശിലാ ഫലകവും 2000 റിയാല്‍ ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്ക്കാരം

ഹജ്ജ് വളണ്ടിയര്‍ സേവനത്തിനുള്ള പുരസ്കാരം സമ്മാനിച്ചു

ഹജ്ജ് കാലത്ത് മികച്ച വളണ്ടിയർ സേവനത്തിന്‌ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പുരസ്‌കാരം ഏർപ്പെടുത്തി. 2015 ൽ മിനാ ദുരന്തത്തിൽ മരിച്ച ഹജ്ജ് വളണ്ടിയര്‍ നിയാസുൽ ഹഖ് മൻസൂരിയുടെ പേരിലാണ് അവാര്‍ഡുകള്‍. ഈ വർഷത്തെ അവാർഡ് മലയാളിയായ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അബ്ദുൽ ഗഫാറിന് സമ്മാനിച്ചു.

അയ്യായിരത്തോളം സന്നദ്ധ പ്രവര്‍ത്തകരാണ് ഒരോ വര്‍ഷവും ഹജ്ജിനെത്താറ്. ഇവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അവാർഡ് ഏർപ്പെടുത്തിയത്. 2015 ലെ ഹജ്ജ് സര്‍വീസിനിടയില്‍ മിനായില്‍ മരണപ്പെട്ട ജാർഖണ്ഡ് സ്വദേശിയും വളണ്ടിയറുമായ നിയാസുല്‍ ഹഖ് മന്സൂരിയുടെ പേരിലാണ് പുരസ്കാരം.

ഇത്തവണ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മക്ക വളണ്ടിയർ ക്യാപ്റ്റനുമായ അബ്ദുൽ ഗഫാര്‍ അവാര്‍ഡ് ജേതാവായി.

ശിലാ ഫലകവും 2000 റിയാല്‍ ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്ക്കാരം. ജിദ്ദ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങിൽ കോണ്‍സുല്‌ ജനറലും ഹജ്ജ് കോണ്‍സുലും ചേര്‍ന്ന് പുരസ്കാരം കൈമാറി.