LiveTV

Live

Saudi Arabia

സൌദിയിലേക്കുളള സന്ദര്‍ശക വിസക്കുള്ള നിരക്ക് 300 റിയാലാക്കി ഏകീകരിച്ചു

ഇതോടെ ബിസിനസ് സന്ദര്‍ശനത്തിനൊപ്പം ബന്ധു സന്ദര്‍ശനവും മുന്നൂറ് റിയാലിന് സാധിക്കും

സൌദിയിലേക്കുളള സന്ദര്‍ശക വിസക്കുള്ള നിരക്ക് 300 റിയാലാക്കി ഏകീകരിച്ചു

സൌദിയിലേക്ക് എല്ലാ വിധ സന്ദര്‍ശക വിസക്കുമുള്ള നിരക്ക് 300 റിയാലാക്കി ഏകീകരിച്ചു. ഇതോടെ ബിസിനസ് സന്ദര്‍ശനത്തിനൊപ്പം ബന്ധു സന്ദര്‍ശനവും മുന്നൂറ് റിയാലിന് സാധിക്കും. ഒരു മാസത്തെയും ഒരു വര്‍ഷത്തെയും സന്ദര്‍ശക വിസക്കും ഇനി മുതല്‍ മുന്നൂറ് റിയാല്‍ മതി. ഹജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, വിസിറ്റ്, ട്രാന്‍സിറ്റ്, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ക്കെല്ലാം ഏകീകൃത ഫീസ് ആയ 300 റിയാല്‍ ബാധകമായിരിക്കും.

മൂന്ന് മാസം കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വിസയില്‍ ഒരു മാസത്തിനു ശേഷം രാജ്യത്തിന് പുറത്ത് പോയി വരണം. ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ മൂന്ന് മാസത്തിന് ശേഷം പുറത്ത് പോയി വരണം. ട്രാന്‍സിറ്റ് വിസയുടെ കാലാവധി 96 മണിക്കൂറാണ്. ടൂറിസം രംഗത്തെ നേട്ടം ലക്ഷ്യമിട്ടാണ് നിരക്ക് കുറച്ചത്. ആവര്‍ത്തിച്ചുള്ള ഉംറക്ക് ഏര്‍പ്പെടുത്തിയിരുന്ന രണ്ടായിരം റിയാല്‍ ഫീസും കഴിഞ്ഞ ദിവസം കളഞ്ഞിരുന്നു.