LiveTV

Live

Saudi Arabia

സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് മാധ്യമ അവാർഡുകൾ സംഘടിപ്പിക്കും

പത്തു വിഭാഗങ്ങളിലായി നൽകുന്ന അവാർഡുകൾക്ക് സ്വദേശികളോടൊപ്പം വിദേശികളെയും പരിഗണിക്കും

സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് മാധ്യമ അവാർഡുകൾ സംഘടിപ്പിക്കും

സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് മാധ്യമ അവാർഡുകൾ ഏർപ്പെടുത്തുമെന്ന് സൗദി വാർത്ത മന്ത്രാലയം. പത്തു വിഭാഗങ്ങളിലായി നൽകുന്ന അവാർഡുകൾക്ക് സ്വദേശികളോടൊപ്പം വിദേശികളെയും പരിഗണിക്കും. ഈ മാസം 24 വരെയാണ് അപേക്ഷിക്കാനുള്ള സമയം. ഈ മാസം 23 നാണ് 89ാമത് സൗദി ദേശീയ ദിനം. ഇതോടനുബന്ധിച്ച് മികച്ച മാധ്യമ സൃഷ്ടികൾക്കാണ് അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. 'നാഷണൽ ഡേ 2019 മീഡിയ എക്സലൻസ് അവാർഡ്' എന്ന പേരിലായിരിക്കും പുരസ്‌കാരം. ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികളിൽ വ്യക്തി, സ്ഥാപന തലങ്ങളിൽ പങ്കാളിത്വം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് അവാർഡ് പ്രഖ്യാപനം.

മികച്ച സൃഷ്ടികൾക്കും മാധ്യമ പ്രവർത്തകർക്കും സ്ഥാപങ്ങൾക്കും പുരസ്‌കാരങ്ങളുണ്ട്. സർക്കാർ എജൻസികൾ, സ്വകാര്യമേഖല, രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സംഭാവനകൾ എന്നിവ ഉയർത്തികാട്ടുകയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് വാർത്ത മന്ത്രാലയം വ്യക്തമാക്കി. സർക്കാർ വകുപ്പുകളിൽ നിന്നുള്ള മികച്ച മാധ്യമ സൃഷ്ടി, സ്വകാര്യ മേഖലയിൽ നിന്നുള്ള ഏറ്റവും നല്ല വീഡിയോ, ടെലിവിഷൻ, റേഡിയോ വാർത്താ നിർമാണം, മികച്ച ദേശീയ ഗാനം, കവിത, ചിത്രം, മീഡിയ കവറേജ്, ന്യൂ മീഡിയാ വ്യക്തിത്വങ്ങൾ, പത്രലേഖനം തുടങ്ങി പത്ത് വിഭാഗങ്ങളിലാണ് അവാർഡ് നൽകുക.

വിദഗ്ധ ജൂറിയായിരിക്കും മികച്ച സൃഷ്ടികൾ തെരഞ്ഞെടുക്കുക. awards.media.gov.sa എന്ന വെബ്സൈറ്റ് വഴി ഈ മാസം 24 വരെ അപേക്ഷകൾ സ്വീകരിക്കും. വ്യക്തികൾക്കും സംഘടനകൾക്കും അവാർഡിനർഹരായവരെ നോമിനേറ്റ് ചെയ്യാനും സാധിക്കും. ഒരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്നവരുടെ പേരുകൾ വാർത്താ മന്ത്രാലയം ഈ മാസാവസാനം സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രഖ്യാപിക്കുകയും വിജയികളെ ആദരിക്കുകയും ചെയ്യും.