LiveTV

Live

Saudi Arabia

സൗദിയില്‍ ഹോട്ടല്‍ ജീവനക്കാരിക്ക് മര്‍ദ്ദനം 

സൗദിയില്‍ ഹോട്ടല്‍ ജീവനക്കാരിക്ക് മര്‍ദ്ദനം 

സൗദിയില്‍ ഹോട്ടല്‍ ജീവനക്കാരിക്ക് മര്‍ദ്ദനം. ജിസാന്‍ പ്രവിശ്യയിലെ സ്വകാര്യ ഹോട്ടലിലെ റിസപ്ഷനിസ്റ്റ് ജോലിക്കാരിക്കാണ് മര്‍ദ്ദേനമേറ്റത്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജിസാനിലെ സ്വബ്‌യയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ റിസപ്ഷനിസ്റ്റിനാണ് മര്‍ദ്ദനമേറ്റത്. ഉപഭോക്താക്കളില്‍ ഒരാളുമായുണ്ടായ വാക്കേറ്റത്തിനെ തുടര്‍ന്നാണ് മര്‍ദ്ദനം.

സംഭവുമായി ബന്ധപ്പെട്ട് യുവതി പറയുന്നതിങ്ങനെ: ഹോട്ടലിലെ മസാജ് സെന്ററിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് അന്വേഷിച്ചെത്തിയ യുവാവിന് അത് പ്രവര്‍ത്തിക്കുന്നില്ലെന്ന് മറുപടി നല്‍കി. എന്നാല്‍ യുവാവ് ചോദ്യം ആവര്‍ത്തിച്ച് കൊണ്ടിരുന്നു, തുടര്‍ന്ന് തന്നെ അസഭ്യം പറയാന്‍ തുടങ്ങി. ഇതിനിടെ ജീവനക്കാരി തന്റെ കയ്യിലെ കാപ്പി യുവാവിനു നേരെ ഒഴിച്ചതാണ് മര്‍ദ്ദനത്തിനിടയാക്കിയത്. ഹോട്ടലിലെ മറ്റു ജീവനക്കാര്‍ ഇടപെട്ടാണ് ഒടുവില്‍ യുവാവിനെ മര്‍ദ്ദനത്തില്‍ നിന്നും പിന്തിരിപ്പിച്ചത്. സംഭവത്തില്‍ ജീവനക്കാരിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.