LiveTV

Live

Saudi Arabia

സൗദിയുടെ പുതിയ ഊര്‍ജ മന്ത്രിയായി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനെ നിയമിച്ചു

സൗദിയുടെ പുതിയ ഊര്‍ജ മന്ത്രിയായി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനെ നിയമിച്ചു

സൗദിയുടെ പുതിയ ഊർജ്ജ മന്ത്രിയായി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനെ നിയമിച്ച് സൽമാൻ രാജാവിന്റെ വിജ്ഞാപനം. 2016 മുതൽ ഊർജ മന്ത്രി പദവി വഹിച്ചിരുന്ന ഖാലിദ് അൽ ഫാലിഹിനെ മാറ്റിയാണ് പുതിയ നിയമനം. പുതിയ ബഹ്റൈന്‍ അംബാസിഡറേയും സഹമന്ത്രിമാരെയും പ്രഖ്യാപിച്ചു.

ഊർജ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹിനെ കഴിഞ്ഞ ദിവസം സൗദി അറാംകൊയുടെ ചെയർമാൻ സ്ഥാനത്ത്‌ നിന്നും നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി സ്ഥാനത്തു നിന്നുമുള്ള മാറ്റം. പുതിയ ഊർജ്ജ മന്ത്രിയായി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനെ നിയമിച്ചു. പെട്രോളിയം രംഗത്ത് നേരത്തെ മുന്‍പരിചയമുണ്ട്. സുൽത്താൻ അഹമ്മദ് ബിൻ അബ്ദുൽ അസീസ് ആലു സൗദാണ് ബഹ്‌റൈൻ അംബാസിഡര്‍. ഒസാമ ബിൻ അബ്ദുൽ അസീസ് അൽ സാമിലിനെ വ്യവസായ പ്രകൃതി വിഭവ വകുപ്പിന്റെ സഹമന്ത്രിയായും നിയമിച്ചു. അബ്ദുൽ അസീസ് ബിൻ അലി അൽ അബ്ദുൽകരീമിനെ മാറ്റിയാണ് നിയമനം. വ്യവസായ പ്രകൃതി വിഭവ വകുപ്പിന് പ്രത്യേക മന്ത്രാലയമുണ്ടാക്കിയത് കഴിഞ്ഞയാഴ്ചയാണ്. നേരത്തെ ഊര്‍ജ മന്ത്രാലയത്തിന് കീഴിലായിരുന്നു ഈ വകുപ്പുകള്‍.