LiveTV

Live

Saudi Arabia

ഊര്‍ജമേഖലയില്‍ സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യയും സൗദിയും

ഊര്‍ജമേഖലയില്‍ സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യയും സൗദിയും

ഊർജ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്രപ്രധാൻ സൗദ അറേബ്യയിലെത്തി.

മുൻ ഊർജമന്ത്രി ഖാലിദ് അൽഫാലിഹ്, പുതുതായി നിയമിതനായ ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ എന്നിവരുമായി ധർമേന്ദ്രപ്രധാൻ കൂടിക്കാഴ്ച നടത്തി. ഊർജമേഖലയിൽ നേരത്തെ നിശ്ചയിച്ച പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് സൗദി ഊര്‍ജ മന്ത്രി വ്യക്തമാക്കി.