LiveTV

Live

Saudi Arabia

സൗദിയില്‍ ടൂര്‍ ഗൈഡുകളില്‍ 200 ശതമാനത്തിലധികം വര്‍ധന; വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വന്‍ വര്‍ധനവ്

സൗദിയില്‍ ടൂര്‍ ഗൈഡുകളില്‍ 200 ശതമാനത്തിലധികം വര്‍ധന; വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വന്‍ വര്‍ധനവ്

സൗദിയില്‍ ടൂറിസ്റ്റ് ഗൈഡന്‍സ് ലൈസന്‍സുകള്‍ അനുവദിച്ചതില്‍ വന്‍ വര്‍ധനവ്. രാജ്യത്ത് എത്തുന്ന വിദേശ വിനോദ സഞ്ചാരികളില്‍ രേഖപ്പെടുത്തിയ വര്‍ധനവാണ് ടൂര് ഗൈഡന്‍സ് ലൈസന്‍സുകള്‍ നേടുന്നതില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്.

ജനറല്‍ അതോറിറ്റി ഫോര്‍ ടൂറിസം വകുപ്പിന് കീഴില്‍ ഈ വര്‍ഷം അനുവദിച്ച ടൂര്‍ ഗൈഡന്‍സ് ലൈസന്‍സുകളിലാണ് വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ അനുവദിച്ച ലൈസന്‍സുകളുടെ കണക്കുകളാണ് മന്ത്രലയം പ്രസിദ്ധീകരിച്ചത്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച ഇരുന്നൂറ്റി ഇരുപത്തി നാല് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇത് വരെ അനുവദിച്ചത് മുന്നൂറ്റി പതിനഞ്ച് പുതിയ ലൈസന്‍സുകള്‍. മുന്‍വര്‍ഷം ഇതേ കാലയളവില്‍ അനുവദിച്ചതാകട്ടെ തൊണ്ണൂറ്റി ഏഴ് ലൈസന്‍സുകള്‍. മദീന കേന്ദ്രമായാണ് ഏറ്റവും കുടൂതല്‍ ടൂര്‍ ഗൈഡുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. വനിതകളുടേത് ഉള്‍പ്പെടെ ആയിരത്തി നാഞ്ഞൂറിലധികം പുതിയ അപേക്ഷകള്‍ ലൈസന്‍സിനായി ലഭിച്ചിട്ടുണ്ട്. ഇവ അന്തിമ അനുമതിക്കായി മന്ത്രാലത്തിന് സമര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. അപേക്ഷകര്‍ക്ക് മതിയായ പരിശീലനങ്ങളും കോഴ്‌സുകളും നല്‍കിയാണ് മന്ത്രാലയം ലൈസന്‍സുകള്‍ അനുവദിക്കുക. പരിചയ സമ്പന്നരും ഉന്നത സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയവരുമായ ഗൈഡുകള്‍ക്ക് ഒരു ദിവസം ശരാശരി മൂവായിരം റിയാലാണ് വേതനം. രാജ്യത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയതാണ് ഈ മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ഇടയാക്കിയത്.