LiveTV

Live

Saudi Arabia

സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡുള്ള വിദേശികൾക്ക് സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ

സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡുള്ള വിദേശികൾക്ക് സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ

സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡുള്ള വിദേശികൾക്ക് ഇനിമുതൽ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ ലഭ്യമാവും. ആരോഗ്യമന്ത്രാലയത്തിന്റേതാണ് പുതിയ പ്രഖ്യാപനം. ഇതോടെ വിദേശികൾക്ക് നിരക്ക് ഈടാക്കി ലഭിച്ചുകൊണ്ടിരിക്കുന്ന വിവിധ ചികിത്സകൾ ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് പരിധിയിൽ വരും.

നിലവിൽ സൗദിയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിൽ നിരക്ക് ഈടാക്കിയാണ് വിദേശികൾക്ക് ചികിത്സ ലഭിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ മുഖേനയുള്ള ചികിത്സ സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന ആശുപത്രികളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇനി മുതൽ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉപയോഗിച്ച് വിദേശികൾക്ക് ചികിത്സ നേടാം. ഇതുസംബന്ധിച്ച തീരുമാനം ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഏതൊക്കെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എത്ര നിരക്കിളവിൽ ചികിത്സ നല്‍കാനാവുമെന്നതിനെക്കുറിച്ചു കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസുമായി ആരോഗ്യ മന്ത്രാലയ അധികൃതർ ചർച്ച നടത്തിവരികയാണ്. കുറഞ്ഞ ചിലവിൽ വിദേശികൾക്ക് മികച്ച ചികിത്സ ലഭിക്കാൻ പുതിയ തീരുമാനം മുഖേന സാധിക്കും. ആരോഗ്യ ഇൻഷുറൻസ് രംഗത്ത് സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന അനാരോഗ്യ പ്രവണതകളെ ഒരു പരിധിവരെ തടുക്കുവാനും പുതിയ തീരുമാനം കൊണ്ട് സാധിക്കും.