LiveTV

Live

Saudi Arabia

‘ഡോളറിൽ ഏറ്റവും കൂടുതൽ വിനിമയം നടന്ന നഗരം’; ആദ്യ പത്തില്‍ ഇടം പിടിച്ച് മക്ക

‘ഡോളറിൽ ഏറ്റവും കൂടുതൽ വിനിമയം നടന്ന നഗരം’; ആദ്യ പത്തില്‍ ഇടം പിടിച്ച്  മക്ക

ഡോളർ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ വിനിമയം നടന്ന മികച്ച പത്ത് നഗരങ്ങളിൽ വിശുദ്ധ മക്കയും ഇടം നേടി. ദുബായ് നഗരമാണ് ലിസ്റ്റിൽ ഒന്നാമത്തെത്തിയത്. അറബ് മേഖലയിൽ അതിവേഗം വളരുന്ന നഗരമായി അബുദാബിയെയും തെരഞ്ഞെടുത്തു.

ആഗോളതലത്തിൽ പ്രവർത്തിക്കുന്ന മാസ്റ്റർകാർഡ് ഗ്ലോബൽ ഡെസ്റ്റിനേഷൻ സിറ്റീസ് ഇൻഡെക്സ് അഥവാ ജി.ഡി.സി.ഐ പുറത്തുവിട്ട റിപ്പോർട്ടിലാണ് പരാമർശമുള്ളത്. കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ വെച്ചാണ് പുതിയ റിപ്പോർട്ട്. ഡോളർ പ്രകാരം ഏറ്റവും കൂടുതൽ ചെലവഴിച്ച മികച്ച 10 നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ് വിശുദ്ധ മക്ക ഇടംപിടിച്ചത്. തുടർച്ചയായ രണ്ടാം വർഷമാണ് മക്ക ലിസ്റ്റിൽ ഇടം നേടുന്നത്. മക്ക സന്ദർശകർ പ്രതിദിനം ശരാശരി 153 ഡോളർ വരെ ചിലവഴിക്കുന്നുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഒരു ദിവസം ശരാശരി 553 ഡോളർ വരെ ചിലവഴിക്കുന്ന ദുബായ് നഗരമാണ് ലിസ്റ്റിൽ ഒന്നാമത്. ബാങ്കോക്ക് നഗരമാണ് മൂന്നാം സ്ഥാനത്ത്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന നാലാമത്തെ നഗരം ദുബൈ ആണ്. തുടർച്ചയായ അഞ്ചാം വർഷമാണ് ദുബായ് ഈ സ്ഥാനം നിലനിറുത്തുന്നത്. കഴിഞ്ഞ വർഷം 15.93 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകരാണ് ദുബായ് നഗരം സന്ദർശിച്ചത്. യുഎഇ തലസ്ഥാനമായ അബുദാബിയാണ് മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും അതിവേഗം വളരുന്ന നഗരം. 2009 നും 2018 നും ഇടയിലുള്ള നഗരത്തിന്റെ വാർഷിക വളർച്ചാ നിരക്ക് 16.7 ശതമാനമാണ്.