LiveTV

Live

Saudi Arabia

സ്വദേശി തൊഴില്‍ അന്വേഷകർക്കുള്ള മാനവ വിഭവ ശേഷി ഫണ്ട്; 458 ദശലക്ഷം റിയാൽ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചു

സ്വദേശി തൊഴില്‍ അന്വേഷകർക്കുള്ള മാനവ വിഭവ ശേഷി ഫണ്ട്; 458 ദശലക്ഷം റിയാൽ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചു

സൗദിയിൽ സ്വദേശി തൊഴിലന്വേഷകർക്കായി ഏർപ്പെടുത്തിയ മാനവ വിഭവ ശേഷി ഫണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. നാനൂറ്റി അമ്പത്തെട്ട്‍ ദശലക്ഷം റിയാലാണ് ഇവർക്കായി നീക്കിവെച്ചത്. രണ്ടു ലക്ഷത്തോളം തൊഴിലന്വേഷകർക്ക് ഇതിന്റെ ഗുണഫലം ലഭ്യമാവും.

സൗദി മാനവ വിഭവ ശേഷി മന്ത്രാലയത്തിന് കീഴിൽ 'ഹദഫ്' പദ്ധതിയിൽ രജിസ്റ്റർ ചെയ്ത സ്വദേശി തൊഴിലന്വേഷകർക്കായി ഏർപ്പെടുത്തിയ ഫണ്ടാണിത്. 458 ദശലക്ഷം റിയാൽ ആണ് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്നത്. 2,96,000 പേർക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. സ്വദേശികൾക്ക് തൊഴിന്വേഷണത്തിന് പ്രോത്സാഹനം നൽകുന്നതിനും തൊഴിലന്വേഷകരുടെ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനുമാണിത്. പദ്ധതിക്ക് കീഴിലെ ഗുണഭോക്താക്കളുടെ എണ്ണം 1,56,617 എത്തിയതായി 'ഹദഫ്' വൃത്തങ്ങൾ വ്യക്തമാക്കി. പദ്ധതി ഉപയോഗപ്പെടുത്തിയ സ്ത്രീകളും പുരുഷന്മാരുമായ ഉപഭോക്താക്കളുടെ എണ്ണം 1,40,050 ആണ്. കഴിഞ്ഞ ജുലൈ മാസം 4,388 പേർ സ്വകാര്യമേഖലയിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇവരിൽ 2,324 പേർ സ്ത്രീകളും 2,064 പേർ പുരുഷന്മാരുമാണ്. സ്വദേശികളായ തൊഴിലന്വേഷകരെ യോഗ്യരും പരിശീലനം സിദ്ധിച്ചവരുമാക്കുന്നതിന് മാനവ വിഭവ ശേഷി ഫണ്ട് വിവിധ പരിപാടികളാണ് ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നത്. തൊഴിൽ സഹായങ്ങൾക്ക് പുറമെ വിവിധ മേഖലകളിലെ സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ശിൽപശാലകൾ, തൊഴിൽ മേള തുടങ്ങിയ വിവിധ പരിപാടികളും പദ്ധതിക്ക് കീഴിൽ നടപ്പിലാക്കിവരുന്നുണ്ട്.