LiveTV

Live

Saudi Arabia

ഉംറ വിസ തട്ടിപ്പിന്റെ വഴികളടച്ച് സൗദി; തീര്‍ഥാടകര്‍‌ക്ക് ഇനി മുന്തിയ ഹോട്ടലുകളില്‍ താമസം ലഭ്യമാക്കും  

ഉംറ വിസ തട്ടിപ്പിന്റെ വഴികളടച്ച് സൗദി; തീര്‍ഥാടകര്‍‌ക്ക് ഇനി മുന്തിയ ഹോട്ടലുകളില്‍ താമസം ലഭ്യമാക്കും  

ഉംറ തീര്‍ഥാടനത്തിനുള്ള പ്രത്യേക പോര്‍ട്ടല്‍ നിലവില്‍ വന്നതോടെ ലഭ്യമാകുന്നത് ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ മാത്രമാണെന്ന് ഉംറ ഏജന്റുമാര്‍. ഇത് ഉംറ നിരക്കില്‍ നേരിയ വര്‍ധനവുണ്ടാകാന്‍ കാരണമാകും. കൂടുതല്‍ ഹോട്ടലുകള്‍ പോര്‍ട്ടലിലേക്ക് ഉള്‍പ്പെടുത്തുമെന്നാണ് വിവരം.

ഉംറ തീര്‍ഥാടകര്‍‌ യാത്രക്ക് മുന്നോടിയായി മുഴുവന്‍ പണവുമടക്കും. എന്നാല്‍ ഏജന്റുമാര്‍ വില കുറഞ്ഞ താമസത്തിനായി കാത്തിരിക്കും. പണം തിരിമറിയെ തുടര്‍ന്ന് ഏജന്റ് മുങ്ങുകയും തീര്‍ഥാടകര്‍ കുടുങ്ങുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ടായി. തീര്‍‌ഥാടകര്‍ക്ക് മോശം സേവനം നല്‍കുന്നത് സംബന്ധിച്ചും പരാതി ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഉംറ സേവനം മെച്ചപ്പെടുത്താനായി പുതിയ പോര്‍ട്ടല്‍ നിലവില്‍ വരുന്നത്. ഈ പോര്‍ട്ടല്‍ വഴി ഹോട്ടലും, വാഹന സൗകര്യവും തിരഞ്ഞെടുത്ത് പണമടച്ചാല്‍ മാത്രമേ ഇനി ഉംറ വിസ ലഭിക്കൂ. ഉംറ വിസയില്‍ കുടുംബത്തെ കൊണ്ടു വരുന്ന രീതിയും അവസാനിക്കും. നിലവില്‍ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ മാത്രമാണ് ലഭിക്കുന്നത് എന്നതിനാല്‍ ഉംറക്ക് ചിലവേറും. എന്നാല്‍ പോര്‍ട്ടലില്‍ കൂടുതല്‍ ഹോട്ടലുകള്‍ ഉള്‍പ്പെടുത്തുന്നതോടെ ഈ പ്രശ്നം പരിഹരിക്കും. മുഴുവന്‍ പണവും മുന്‍കൂട്ടി അടക്കുന്നതിനാല്‍ തീര്‍ഥാടകരെ ചൂഷണം ചെയ്യുന്ന ഏജന്റുമാര്‍ക്ക് കൂടിയാണ് വിലക്ക് വീഴുക.