LiveTV

Live

Saudi Arabia

ഇന്ത്യയില്‍ നിന്നും സൗദിയിലേയ്ക്ക് ഇൻഡിഗോ എയര്‍ലൈന്‍സിന്റെ കൂടുതല്‍ വിമാന സര്‍വീസുകള്‍ 

ഇന്ത്യയില്‍ നിന്നും സൗദിയിലേയ്ക്ക് ഇൻഡിഗോ എയര്‍ലൈന്‍സിന്റെ കൂടുതല്‍ വിമാന സര്‍വീസുകള്‍ 

ഇന്ത്യയില്‍ നിന്നും ഇൻഡിഗോ എയര്‍ലൈന്‍സ് സൗദിയിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്നു. ഡല്‍ഹിയില്‍ നിന്നാണ് സര്‍വീസ്. ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെ മൂന്നിടങ്ങളിലേക്ക് കണക്ഷന്‍ സര്‍വീസുകളുമുണ്ടാകും.

ജിദ്ദയ്ക്ക് പുറമേയാണ് റിയാദിലേയ്ക്ക് കൂടിയുള്ള സര്‍വീസ്. ഒക്ടോബര്‍ 12ലേക്കുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ഉച്ചക്ക് 12.15ന് റിയാദിലേയ്ക്കാണ് ആദ്യ സര്‍വീസ്. ഇത് സൗദി സമയം മൂന്ന് മണിക്ക് റിയാദിലെത്തും. റിയാദില്‍ നിന്നും വൈകീട്ട് നാലിന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരക്ക് ഡല്‍ഹിയിലെത്തും. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കും കൊച്ചിയ്ക്കും കോഴിക്കോട്ടേയ്ക്കും ആഭ്യന്തര കണഷൻ കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വ ഒഴികയുള്ള ദിവസങ്ങളിൽ കുവൈറ്റിലേയ്ക്കും സർവ്വീസ് ആരംഭിക്കും.