LiveTV

Live

Saudi Arabia

ഇന്ത്യന്‍ രൂപയുടെ വിലയിടിവ് തുടരുന്നു; ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികളുടെ തിരക്ക്

ഇന്ത്യന്‍ രൂപയുടെ വിലയിടിവ് തുടരുന്നു; ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികളുടെ തിരക്ക്

ഇന്ത്യൻ രൂപയുടെ വൻതോതിലുള്ള വിലയിടിവ് മുൻനിർത്തി ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള പണപ്രവാഹം ശക്തിയാർജിക്കുന്നു. എല്ലാ ഗൾഫ് കറൻസികൾക്കും ഉയർന്ന തോതിലുള്ള വിനിമയമൂല്യമാണ് ലഭിക്കുന്നത്. ഈ പ്രവണത ഇനിയും തുടർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്.

ഇന്ത്യൻ രൂപക്ക് ഡോളറുമായി തട്ടിച്ചു നോക്കുേമ്പാൾ ചൊവ്വാഴ്ച മാത്രം 96 പൈസയുടെ ഇടിവാണ് രൂപപ്പെട്ടത്. ഡോളറിന് 72 രൂപ 39 പൈസ എന്നതാണ് പുതിയ നിരക്ക്. ഒരു ദിർഹത്തിന് 19 രൂപ 69 പൈസ എന്ന നിലക്കായിരുന്നു വിപണി ക്ലോസ് ചെയ്തത്. നിലവിലെ സാഹചര്യത്തിൽ ഒരു ദിർഹത്തിന് ഇരുപത് രൂപ വരെ ഉടൻ എത്തിയേക്കുമെന്ന് വിലയിരുത്തുന്നവരും ഉണ്ട്. മറ്റു ഗൾഫ് കറൻസികൾക്കും ഉയർന്ന വിനിമയ മൂല്യമാണുള്ളത്. ഡോളർ ഇനിയും കരുത്താർജിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ രൂപ കൂടുതൽ ദുർബലപ്പെടാനാണ് സാധ്യത. ഇന്ത്യൻ സമ്പദ് ഘടന നേരിടുന്ന തിരിച്ചടി രൂപയുടെ തകർച്ചക്ക് കൂടുതൽ ആക്കം കൂട്ടുമെന്നും സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. രാജ്യത്തിെന്റെ ആഭ്യന്തര ഉൽപാദനം ആറു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് കൂപ്പു കുത്തിയിരിക്കുന്നത്.

ഗൾഫ് നാടുകളിലെ പണമിടപാട് സ്ഥാപനങ്ങളിൽ നല്ല തിരക്കാണിപ്പോൾ അനുഭവപ്പെടുന്നത്. മാസാദ്യം കൂടിയായതിനാൽ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോതിൽ ഗണ്യമായ വർധനയുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രതികൂല സാഹചര്യത്തിലും നാട്ടിലേക്ക് കൂടുതൽ വിദേശനാണ്യം എത്തുന്നത് ഇന്ത്യക്ക് വലിയ നേട്ടമാകും.