LiveTV

Live

Saudi Arabia

‘ദേശീയ വികാരവും വിചാരവും കൂടുതൽ ഉൾപ്പെടുത്തി’; സ്‌കൂൾ പാഠ്യപദ്ധതിയിൽ സമൂലമാറ്റം വരുത്തി സൗദി

‘ദേശീയ വികാരവും വിചാരവും കൂടുതൽ ഉൾപ്പെടുത്തി’; സ്‌കൂൾ പാഠ്യപദ്ധതിയിൽ സമൂലമാറ്റം വരുത്തി സൗദി

വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ സമൂലമാറ്റം വരുത്തി സൗദി അറേബ്യ. ദേശീയ വികാരവും വിചാരവും കൂടുതൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള പാഠപുസ്തകങ്ങൾ ഈ വർഷം മുതൽ സ്‌കൂളുകളിൽ നടപ്പാക്കി. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത നല്‍‌‍കലും പുതിയ പാഠ്യപദ്ധതിയുടെ ഭാഗമാണ്.

രണ്ടു ദിവസം മുമ്പാണ് സൗദിയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചത്. ദേശീയതയെ കൂടുതൽ കേന്ദ്രീകരിക്കുന്ന പുതിയതും ഉയർന്ന നിലവാരമുള്ളതുമായ പാഠപുസ്തകങ്ങളാണ് ആദ്യ ദിനത്തിൽ തന്നെ സൗദി വിദ്യാർത്ഥികൾക്ക് ലഭിച്ചത്. രാജ്യത്തെ സ്‌കൂൾ പാഠപുസ്തകങ്ങൾ മെച്ചപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രാലയം കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ആർക്കൈവ്സിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് ഈ വർഷം മുതൽ പുതിയ പാഠപുസ്തകങ്ങൾ നടപ്പാക്കിയത്. 4 മാസം സമയമെടുത്താണ് ഫൗണ്ടേഷൻ 15 പുതിയ പുസ്തകങ്ങൾ പുറത്തിറക്കിയത്. പ്രാഥമിക ക്ലാസുകളിൽ നിന്നു തന്നെ ദേശീയതയെകുറിച്ചുള്ള ബോധം ലക്ഷ്യമിട്ടുള്ള പാഠ്യപദ്ധതികളാണ് പാഠപുസ്തകങ്ങളിലും മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളിലും നടപ്പാക്കിയിരിക്കുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത നല്‍‌‍കലും അത്തരം പ്രവൃത്തികളുടെ ഭവിഷ്യത്തുകളെക്കുറിച്ചു കുട്ടികളെ ബോധവൽക്കരിക്കലും പുതിയ പാഠ്യപദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സ്‌കൂൾ പാഠപുസ്തകങ്ങൾ എല്ലായ്പ്പോഴും മാറ്റത്തിനും തിരുത്തലിനും വിധേയമാണെന്നും പൊതുവിദ്യാലയ പാഠ്യപദ്ധതിയിലെ ഉള്ളടക്കങ്ങൾ പരിഷ്കരിക്കുകയും അപ്ഡേറ്റ് ചെയ്യുന്നതും പതിവുള്ളതാണെന്നും വിദ്യാഭ്യാസ മന്ത്രാലയം മുൻ വക്താവ് മുബാറക് അൽ ഒസൈമി പറഞ്ഞു. അധ്യാപകരിൽ നിന്നും മറ്റു വിദ്യാഭ്യാസരംഗത്തു പ്രവർത്തിക്കുന്നവരിൽ നിന്നും ലഭിക്കുന്ന ഫീഡ്ബാക്കുകൾ കൂടി പരിഗണിച്ചാണ് പാഠപുസ്തകങ്ങളിലെ മാറ്റങ്ങളെന്നും അദ്ദേഹം പറഞ്ഞു.