LiveTV

Live

Saudi Arabia

സൗദി വ്യാവസായിക മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കും

സൗദി വ്യാവസായിക മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കും

വ്യാവസായിക മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് സൗകര്യമൊരുക്കുമെന്ന് സൗദി. പുതുതായി ചുമതലയേറ്റ വ്യവസായ, ധാതുവിഭവ വകുപ്പ് മന്ത്രിയാണ് രാജ്യത്തെ വ്യവസായ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍കക് അവസരമൊരുക്കുമെന്ന് പ്രഖ്യാപിച്ചത്.

രാജ വിജ്ഞാപനത്തിലൂടെ കഴിഞ്ഞ ദിവസമാണ് രാജ്യത്ത് വ്യാവസായിക മേഖലക്ക് പുതിയ മന്ത്രാലയം രൂപീകരിച്ചത്. വ്യവസായ ധാതുവിഭവ വകുപ്പ് എന്ന പേരിലാണ് മന്ത്രാലയം. പ്രഥമ മന്ത്രിയായി ബന്ദര്‍ ബിന്‍ ഇബ്രാഹീം അബ്ദുല്ല അല്‍ഖുറൈഫിയെ നിയമിക്കുകയും ചെയ്തു. മന്ത്രി സ്ഥാനമെറ്റെടുത്ത് നടത്തിയ ആദ്യ പ്രസ്താവനയില്‍ മികച്ച നിക്ഷേപക സൗഹൃദ രാജ്യമായി സൗദിയെ മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വ്യവസായിക മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും രാജ്യത്തെ ആഗോള നിക്ഷേപകരുടെ ആദ്യ പരിഗണനയില്‍ പെടുത്തുന്ന രാഷ്ട്രമാക്കി മാറ്റുന്നതിനും വേണ്ട നടപടികള്‍ക്ക് സമഗ്രമായി പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. വ്യവസായ മേഖലയിലെ നിക്ഷേപം സുസ്ഥിര വികസനത്തിന് ഗുണപരമായ നേട്ടമുണ്ടാക്കുമെന്നും യുവാക്കളായ സ്വദേശികള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ ധാതു സമ്പത്ത് പരമാവധി ഉപയോഗപ്പെടുത്തും. നിക്ഷേപ അവസരങ്ങള്‍ ഉത്തേജിപ്പിക്കുവാനും പ്രാദേശിക ഉല്‍പാദനം വര്‍ധിപ്പിക്കുവാനുമാണ് ലക്ഷ്യമിടുന്നത്. അനുബന്ധ മേഖലകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താന്‍ സഹായിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.