LiveTV

Live

Saudi Arabia

അഴിമതി വിരുദ്ധ നീക്കം ശക്തമാക്കാന്‍ സൗദി; സഹകരിക്കാത്ത ഉദ്യോഗസ്ഥരുടെ വിവരം കൈമാറും

അഴിമതി വിരുദ്ധ നീക്കം ശക്തമാക്കാന്‍  സൗദി; സഹകരിക്കാത്ത ഉദ്യോഗസ്ഥരുടെ വിവരം കൈമാറും

സൗദി അറേബ്യയില്‍ അഴിമതിക്കേസുകളിലെ നടപടി പൂര്‍ത്തീകരിക്കുന്നതിന്‍റെ ഭാഗമായി സല്‍മാന്‍ രാജാവിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. നിലവിലുള്ള അഴിമതി വിരുദ്ധ കമ്മിറ്റിക്ക് മുകളിലാകും മേല്‍നോട്ടം. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി പ്രവണത ഇല്ലാതാക്കാനുള്ള നടപടിയും ഊര്‍ജിതമാക്കും.

ഉദ്യോഗസ്ഥ തലത്തിലെ അഴിമതി വിരുദ്ധ നടപടി സൗദി അറേബ്യ ശക്തമാക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അഴിമതി വിരുദ്ധ നീക്കങ്ങളോട് സഹകരിക്കാത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കൈമാറാനും കിരീടാവകാശി നിര്‍ദേശിച്ചു. അഴിമതി വിരുദ്ധ കമ്മീഷന്റെ പുതിയ മേധാവിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് പ്രത്യേക മേല്‍നോട്ടകമ്മിറ്റി രൂപീകരിക്കുന്നത്. വിവിധ അഴിമതി കേസുകളില്‍ ചിലര്‍ അകത്തുണ്ട്. ഇവര്‍ നിശ്ചിത തുക സര്‍ക്കാറിലേക്ക് കെട്ടിവെച്ചാലേ മോചനം സാധ്യമാക്കൂ എന്ന് നേരത്തെ രാജ്യം പ്രഖ്യാപിച്ചതാണ്. ഇതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് പ്രത്യേക കമ്മിറ്റി മേല്‍നോട്ടം വഹിക്കും. സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി അധികാരമേറ്റ ശേഷമെടുത്ത അഴിമതി വിരുദ്ധ നീക്കം ലോക ശ്രദ്ധ നേടിയിരുന്നു.