LiveTV

Live

Saudi Arabia

യമനിലെ ഹൂതി കേന്ദ്രത്തില്‍ സൗദി സഖ്യസേനയുടെ വ്യോമാക്രമണം

യമനിലെ ഹൂതി കേന്ദ്രത്തില്‍ സൗദി സഖ്യസേനയുടെ വ്യോമാക്രമണം

യമനിലെ ദാമറില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടു. ഹൂതികള്‍ ആയുധങ്ങള്‍ വേര്‍തിരിക്കുന്ന കേന്ദ്രത്തിലാണ് ആക്രമണം നടത്തിയതെന്ന് സഖ്യസേന അറിയിച്ചു. ആക്രമിച്ചത് ജയിലാണെന്നാണ് ഹൂതികളുടെ വാദം. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി സൗദി സഖ്യസേനക്കെതിരെ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹൂതികള്‍ക്ക് നേരെ സഖ്യസേന നടപടി കടുപ്പിച്ചത്. യമനിലെ ദാമറില്‍ ആയുധപ്പുരക്ക് നേരെ ആക്രമണം നടത്തിയെന്നാണ് സഖ്യസേനാ വിശദീകരണം. ജയിലാണ് ആക്രമിച്ചതെന്ന ഹൂതികളുടെ വാദം സഖ്യസേന തള്ളി. ഇതിനിടെ തെക്കന്‍ വിഭജനവാദികളുമായി സൈന്യം ഏറ്റുമുട്ടല്‍ തുടരുകയാണ്.