LiveTV

Live

Saudi Arabia

സൗദി അറേബ്യയിലെ ഭരണ തലത്തില്‍ വിവിധ മാറ്റങ്ങളും നിയമനങ്ങളും

സൗദിയില്‍ ഇനി ഊര്‍ജ മന്ത്രാലയത്തിന് കീഴിലാകില്ല ഖനന വ്യവസായ വകുപ്പുകള്‍

സൗദി അറേബ്യയിലെ ഭരണ തലത്തില്‍ വിവിധ മാറ്റങ്ങളും നിയമനങ്ങളും

സൗദി അറേബ്യയില്‍ ഭരണ തലത്തില്‍ വിവിധ മാറ്റങ്ങളും നിയമനങ്ങളും പ്രഖ്യാപിച്ച് സല്‍മാന്‍‌ രാജാവിന്‍റെ ഉത്തരവ് പുറത്തിറങ്ങി. വ്യവസായ-ഖനന വകുപ്പിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചു. റോയല്‍ കോര്‍ട്ടിനും അഴിമതി വിരുദ്ധ കമ്മീഷനും പുതിയ മേധാവികളെ നിയമിച്ചു. തൊഴില്‍ സാമൂഹിക വികസന സഹ മന്ത്രിയേയും മാറ്റി.

സൗദിയില്‍ ഇനി ഊര്‍ജ മന്ത്രാലയത്തിന് കീഴിലാകില്ല ഖനന വ്യവസായ വകുപ്പുകള്‍. ഖനന വ്യവസായ കാര്യങ്ങള്‍ക്ക് പ്രത്യേക മന്ത്രാലയം തന്നെ സല്‍മാന്‍ രാജാവ് ഉത്തരവിലൂടെ രൂപീകരിച്ചു. ബന്ദര്‍ അല്‍ ഖുറായഫാണ് വകുപ്പിന്‍റെ പ്രഥമ മന്ത്രി. രാജ്യത്തെ സുപ്രധാന കോടതി സംവിധാനം നിലകൊള്ളുന്ന റോയല്‍ കോര്‍ട്ടിന്‍റെ മേധാവിയായി ഫഹദ് ബിന്‍ മുഹമ്മദ് അല്‍ ഈസയെ നിയമിച്ചു. ഉപദേഷ്ടാവായി ബന്ദര്‍ ബിന്‍ ഐബാനെയും നിയമിച്ചു. കഴിഞ്ഞ വര്‍ഷം മാധ്യമ വകുപ്പ് മന്ത്രിയായിരുന്ന അവ്വാദ് ബിന്‍ സാലിഹ് അല്‍ അവ്വാദാണ് പുതിയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍. തൊഴില്‍ മന്ത്രാലയത്തിലെ പ്രഥമ വനിതാ മന്ത്രിയായിരുന്ന ഡോ. തമാദ് അല്‍ റമാഹിനെ മാറ്റി. മാജിദ് ഗാനിമിയാണ് പുതിയ സഹ മന്ത്രി. റിയാദിന് പുതിയ ഭരണ ക്രമവും സല്‍മാന്‍ രാജാവിന്‍റെ ഉത്തവില്‍ പറയുന്നു. അഴിമതി വിരുദ്ധ കമ്മീഷനും പുതിയ മേധാവിയെ പ്രഖ്യാപിച്ചു.