LiveTV

Live

Saudi Arabia

സൗദിയില്‍ മദ്യ മയക്കു മരുന്ന് കടത്തിന് ശ്രമിച്ച മലയാളികളെ ജയിലിലാക്കിയത് അതിര്‍ത്തി സേന സ്ഥാപിച്ച സെന്‍സര്‍ മെഷീനുകള്‍

പുതുതായി ഈ മേഖലയിലെത്തിയവരാണ് വേഗത്തില്‍ പിടിയിലായത്

സൗദിയില്‍ മദ്യ മയക്കു മരുന്ന് കടത്തിന് ശ്രമിച്ച മലയാളികളെ ജയിലിലാക്കിയത് അതിര്‍ത്തി സേന സ്ഥാപിച്ച സെന്‍സര്‍ മെഷീനുകള്‍

സൗദിയില്‍ മദ്യ മയക്കു മരുന്ന് കടത്തിന് ശ്രമിച്ച മലയാളികളെ ജയിലിലാക്കിയത് അതിര്‍ത്തി സേന സ്ഥാപിച്ച സെന്‍സര്‍ മെഷീനുകള്‍. കേസില്‍ പിടിയിലായ 550ലേറെ പേരില്‍ ഭൂരിഭാഗവും ടാക്സി ഡ്രൈവര്‍മാരാണ്. തെളിവുകള്‍ സഹിതം പിടിയിലായതിനാല്‍ മോചനം ശിക്ഷാ കാലാവധിക്ക് ശേഷമേ സാധിക്കൂ. പുതുതായി ഈ മേഖലയിലെത്തിയവരാണ് വേഗത്തില്‍ പിടിയിലായത്.

സൌദി ചെക്ക് പോസ്റ്റിലെത്തും മുമ്പേ തന്നെ മദ്യക്കടത്ത് വാഹനങ്ങളെ സെന്‍സറുകള്‍ തിരിച്ചറിയും. ഇന്ത്യക്കാരില്‍ പലര്‍ക്കും ഈ ധാരണയുണ്ടായിരുന്നില്ല. ഇത് മറികടന്ന മുന്‍പരിചയമുള്ളവരെ പിടികൂടിയത് മുന്‍വശത്ത് സെന്‍സര്‍ ഘടിപ്പിച്ച അത്യാധുനിക പൊലീസ് വാഹനങ്ങളാണ്. പലരും നാട്ടില്‍ നിന്ന് നേരിട്ടെത്തിയത് തന്നെ മദ്യക്കടത്തിനാണ്. പരിശോധനയില്‍ ഇളവ് ലഭിക്കാന്‍ കുടുംബത്തേയും ചിലര്‍ ഒപ്പം കൂട്ടി. മദ്യക്കടത്ത് കേസില്‍ സൌദി ജയിലില്‍ കഴിയുന്നത് 75 മലയാളികളടക്കം 350ലേറെ പേരാണെന്ന് മീഡിയവണ്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.