LiveTV

Live

Saudi Arabia

ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണ കൗണ്‍സില്‍ കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

നീതി ആയോഗും സൗദിയിലെ അന്താരാഷ്ട്ര നയതന്ത്ര കേന്ദ്രവും സഹകരിച്ച് നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു

ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണ കൗണ്‍സില്‍  കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യാ സൗദി നയതന്ത്ര സഹകരണ കൌണ്‍സില്‍ കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. സൗദി കിരീടാവകാശിയുടെ സന്ദര്‍ശനത്തിനിടെ ഒപ്പു വെച്ച കരാറിനാണ് മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കിയത്. പരസ്പര താല്‍പര്യമുള്ള സുപ്രധാന വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും കരാറിന്‍റെ അടിസ്ഥാനത്തില്‍ സഹകരിക്കും.

നീതി ആയോഗും സൗദിയിലെ അന്താരാഷ്ട്ര നയതന്ത്ര കേന്ദ്രവും സഹകരിച്ച് നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 40 മേഖലകളില്‍ വ്യത്യസ്തമായ സഹകരണങ്ങള്‍ക്ക് തീരുമാനിച്ചു. ഇന്ത്യയിലെത്തിയ കിരീടാവകാശിയുടെ സന്ദര്‍ശനത്തില്‍‌ ഇരു കൂട്ടരും ഇത് സംബന്ധിച്ച ധാരണാ പത്രങ്ങള്‍ക്കും കരാറുകളിലും ഒപ്പു വെച്ചിരുന്നു. ഇതാണിന്ന് ചേര്‍ന്ന മന്ത്രിസഭ അംഗീകരിച്ചത്. ടൂറിസം, നിക്ഷേപം, ഖനനം തുടങ്ങിയ മേഖലകളിലുള്ള സഹകരണം ഇതോടെ ശക്തമാകും. നേരത്തെയുണ്ടായിരുന്ന ഇന്ത്യാ-സൗദി ഉന്നതാധികാര സഹകരണ കോഡിനേഷന്‍ കൌണ്‍സിലിന് പകരം ഇന്ത്യാ സൗദി നയതന്ത്ര സഹകരണ കൌണ്‍സിലിന് കീഴിലാണ് ഇനി ചര്‍ച്ചകള്‍ നടക്കുകയെന്നും മന്ത്രിസഭ അറിയിച്ചു.