LiveTV

Live

Saudi Arabia

ഹൂതികളുടെ മിസെെല്‍ ആക്രമണം തുടരുന്നു

യമനില്‍ ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം സഖ്യസേന ശക്തമാക്കിയിരുന്നു

ഹൂതികളുടെ മിസെെല്‍ ആക്രമണം തുടരുന്നു

സൗദിയിലേക്ക് ഇരുപത്തിനാല് മണിക്കൂറിനിടെ ഹൂതികള്‍ ആറ് മിസൈലുകളും മൂന്ന് ഡ്രോണുകളും അയച്ചതായി സഖ്യസേന. ജനവാസ മേഖല ലക്ഷ്യം വെച്ചെത്തിയ മിസൈലുകളും ഡ്രോണുകളും തകര്‍ത്തിട്ടതായി സഖ്യസേന അറിയിച്ചു. മിസൈലാക്രമണം തുടരുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചതിനാല്‍ പ്രതിരോധ നടപടി ശക്തമാക്കിയിട്ടുണ്ട് സൗദി സൈന്യം.

യമനില്‍ ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം സഖ്യസേന ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിരനിരയായി മിസൈലുകളെത്തിയത്. ആറ് ബാലിസ്റ്റിക് മിസൈലുകളും ലക്ഷ്യം വെച്ചത് ജസാനെയാണ്. ഡ്രോണുകളെത്തിയത് അല്‍ ജൌഫിലേക്കും. മിസൈലും ഡ്രോണുകളും തകര്‍ത്തിട്ടതായി സൗദി സഖ്യസേന അറിയിച്ചു.

24 മണിക്കൂറിനിടെ ഇത്രയധികം മിസൈലുകളും ഡ്രോണുകളും ഒന്നിച്ചെത്തുന്നത് ആദ്യമാണ്. കഴിഞ്ഞ മാസം പത്ത് ഡ്രോണുകളാണ് സൌദിയിത്തിയത്. ഹൂതികള്‍ പിടിച്ചെടുത്ത യമന്‍ തലസ്ഥാനമായ സന്‍ആയില്‍ നിന്നും സആദയില്‍ നിന്നുമാണ് മിസൈലുകളുടെ വിക്ഷേപണം. ഹൂതികള്‍ക്കെതിരായ നീക്കം ശക്തമാക്കിയതായി സഖ്യസേന അറിയിച്ചു.