LiveTV

Live

Saudi Arabia

യമന്‍ സംഘര്‍ഷം; സൗദിക്ക് അമേരിക്കയുടെ വ്യോമസേന പരിശീലനം

പരിശീലനം യമന്‍ സംഘര്‍ഷത്തില്‍ സാധാരണക്കാരുടെ മരണത്തിലും നാശനഷ്ടങ്ങളിലും കുറവ് വരുത്തിയതായി പെന്റഗണ്‍ അതികൃതര്‍ വ്യക്തമാക്കി

യമന്‍ സംഘര്‍ഷം; സൗദിക്ക് അമേരിക്കയുടെ വ്യോമസേന പരിശീലനം

സൗദി അറേബ്യയുടെ വ്യോമസേനാ പൈലറ്റുമാര്‍ക്ക് അമേരിക്കന്‍ മിലിട്ടറിയുടെ പ്രത്യേക പരിശീലനം. യമനില്‍ ഹൂത്തികള്‍ക്കെതിരായ പ്രത്യാക്രമണത്തില്‍ പങ്കെടുക്കുന്ന പൈലറ്റുമാര്‍ക്കാണ് പ്രത്യേക പരിശീലനം നല്‍കി വരുന്നത്.

ഹൂത്തി വിമതര്‍ക്കെതിരില്‍ അറബ് സഖ്യ സേന നടത്തി വരുന്ന പ്രത്യാക്രമണങ്ങളില്‍ യമനിലെ സാധാരണക്കാര്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളും ജീവഹാനിയും കുറക്കുന്നതിന് ലക്ഷ്യമിട്ടാണ് പ്രത്യേക പരിശീലനം. അമേരിക്കന്‍ സൈന്യത്തിന്റ വിദഗ്ദരടങ്ങുന്ന സംഘമാണ് സൗദി പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കി വരുന്നത്. ഹൂത്തികളുടെ താവളങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിനും ആക്രമണ സമയത്ത് പരമാവധി സിവിലിയന്‍ കേന്ദ്രങ്ങളെ ഒഴിവാക്കുന്നതിനും സഹായിക്കുന്നതാണ് പരിശീലനം.

പരിശീലനം യമന്‍ സംഘര്‍ഷത്തില്‍ സാധാരണക്കാരുടെ മരണത്തിലും നാശനഷ്ടങ്ങളിലും കുറവ് വരുത്തിയതായി പെന്റഗണ്‍ അതികൃതര്‍ വ്യക്തമാക്കി. സാധാരണ ജനങ്ങള്‍ പലപ്പോഴും ആസൂത്രിതമല്ലാത്ത സംഘട്ടനങ്ങളുടെയും തീവ്രവാദ ഭീഷണികള്‍ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളുടെയും ഇരകളാണ്.

തീവ്രവാദികള്‍ സിവിലിയന്‍ കേന്ദ്രങ്ങളെയാണ് കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. ഇത് പ്രത്യോക്രമണം നടത്തുന്ന സുരക്ഷാ സേനകള്‍ക്ക് വെല്ലുവിളിയാണ് എന്നും യു.എസ് സേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംയുക്ത പരിശീലനത്തിന് അമേരിക്കയെയും സൗദി സൈനികരേയും സൗദി അമേരിക്കന്‍ പബ്ലിക് റിലേഷന്‍ അഫയേഴ്‌സ് കമ്മിറ്റി സ്ഥാപകന്‍ സല്‍മാന്‍ അന്‍സാരി അഭിനന്ദിച്ചു. വശ്വസനീയമായ സഖ്യകക്ഷിയും വിശ്വസ്ത സുഹൃത്തുമാണ് ഇരു രാജ്യങ്ങളെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.