LiveTV

Live

Saudi Arabia

ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി കുത്തനെ ഇടിഞ്ഞു

വാഹന വിപണിയിലെ മാന്ദ്യം ഇന്ത്യയിലേക്കുള്ള ഇറക്കുമതിയെ ബാധിച്ചതായി മീഡിയവണിന് ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി കുത്തനെ ഇടിഞ്ഞു

ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയും ഉപഭോഗവും കുത്തനെ കുറഞ്ഞതായി എണ്ണയുത്പാദക രാഷ്ടങ്ങളുടെ കണക്ക്.  ഇറക്കുമതിയില്‍ മുന്നിലുണ്ടായിരുന്ന ഇന്ത്യയിലെ വാഹന വില്‍പനയിലെ ഇടിവാണ് പ്രശ്നം രൂക്ഷമാക്കിയത്. ഓരോവര്‍ഷവും വര്‍ധിക്കുന്ന ഇന്ത്യയുടെ ഇറക്കുമതി കഴിഞ്ഞ മൂന്ന് മാസം കുത്തനെ ഇടിയുന്നതായുള്ള കണക്കുകളും മീഡിയവണിന് ലഭിച്ചു.

കേന്ദ്ര പെട്രോളിയം പ്ലാനിങ് ആന്‍റ് അനാലിസിസിന്‍റെ കണക്ക്. കുറവ് രേഖപ്പെടുത്തിയത് കാണാം. ഇതര ഉത്പന്നങ്ങളിലും മാന്ദ്യം അനുഭവപ്പെട്ട സമയങ്ങളില്‍ ഇറക്കുമതി കുറഞ്ഞിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ കണക്ക് വരാനിരിക്കുന്നു
കേന്ദ്ര പെട്രോളിയം പ്ലാനിങ് ആന്‍റ് അനാലിസിസിന്‍റെ കണക്ക്. കുറവ് രേഖപ്പെടുത്തിയത് കാണാം. ഇതര ഉത്പന്നങ്ങളിലും മാന്ദ്യം അനുഭവപ്പെട്ട സമയങ്ങളില്‍ ഇറക്കുമതി കുറഞ്ഞിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ കണക്ക് വരാനിരിക്കുന്നു

ഇറാന്‍ ഉപരോധത്തോടെ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് സൌദിയില്‍ നിന്നാണ്. ഇത് ഓരോ വര്‍ഷവും ‌വര്‍ധിക്കുന്നു. പക്ഷേ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇറക്കുമതിയിലും ഉപഭോഗത്തിലും റെക്കോര്‍ഡ് കുറവുണ്ടായി. മെയ് മാസം 66382 കോടി രൂപയുടെ ക്രൂഡ് ഓയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തു. ജൂണില്‍ പക്ഷേ 55036 കോടിയായി ഇതിടിഞ്ഞു. 11346 കോടിയുടെ കുറവ്. ജൂലൈയിലും നാലായിരം കോടിയുടെ ഇടിവ്. ഇന്ത്യന്‍ പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് ഡാറ്റയിലും ഇത് വ്യക്തം. വാഹനവിപണിയിടിഞ്ഞതും ഉപഭോഗം കുറക്കാനിടയാക്കി.

കഴിഞ്ഞ ഏഴ് മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് എണ്ണ വില. മുന്‍നിര ഉപഭോഗ രാജ്യങ്ങളില്‍ ഉപഭോഗം ഇടിഞ്ഞത് ഉത്പാദകരാഷ്ട്രങ്ങളിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സാന്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് 2.2 ശതമാനം കുറവ് സൌദി കയറ്റുമതിയില്‍ രേഖപ്പെടുത്തിയുണ്ട്. ഇതിലേറ്റവും കുറവുണ്ടായതും ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലാണെന്ന് പശ്ചിമേഷ്യന്‍ സാന്പത്തിക മാധ്യമങ്ങള്‍ പറയുന്നു.

മാന്ദ്യം ഗുരുതരമായി ഉത്പാദക രാഷ്ട്രങ്ങളേയും ബാധിക്കും. ഈ പ്രതിസന്ധി മറികടക്കാന്‍ എണ്ണ ഉത്പാദകരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.