LiveTV

Live

Saudi Arabia

ഇനി സൗദിയിൽ ആംബുലൻസുകളുടെ പിന്നാലെ വാഹനമോടിച്ചാലും വഴി തടസമുണ്ടാക്കിയാലും പിഴ

ട്രാഫിക് നിയമലംഘന ലിസ്റ്റിൽ ഉൾപ്പെടുത്തിയാകും പിഴ ഈടാക്കുക

ഇനി സൗദിയിൽ ആംബുലൻസുകളുടെ പിന്നാലെ വാഹനമോടിച്ചാലും വഴി തടസമുണ്ടാക്കിയാലും പിഴ

സൗദിയിൽ ആംബുലൻസുകളുടെ പിന്നാലെ വാഹനമോടിച്ചാലും വഴി തടസ്സമുണ്ടാക്കിയാലും ഇനി മുതല്‍ പിഴ കൊടുക്കേണ്ടിവരും. 900 റിയാൽ വരെയാണ് പിഴ. ട്രാഫിക് നിയമലംഘന ലിസ്റ്റിൽ ഉൾപ്പെടുത്തിയാകും പിഴ ഈടാക്കുക.

സൌദി ഗതാഗത മന്ത്രായത്തിനു കീഴില്‍ നടപ്പാക്കിയ പുതിയ നിയമം സൗദി റെഡ് ക്രസന്‍റ് അതോറിറ്റിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റോഡുകളിൽ മറ്റു വാഹനങ്ങളെക്കാൾ ആംബുലൻസുകൾക്ക് മുൻഗണന നൽകണം. റോഡുകളിലെ തിരക്കും മറ്റുമായി ആംബുലൻസുകൾ ഇടക്ക് നിറുത്തേണ്ടിവരുമ്പോൾ അപകടങ്ങൾക്കു സാധ്യത ഏറെയാണ്. ഇത് അത്യാവശ്യ രോഗികളുമായി പോവുന്ന ആംബുലൻസുകൾക്ക് പ്രയാസമുണ്ടാക്കും. അതിനാൽ ആംബുലന്‍സിന് തൊട്ടു പിറകെ അതിവേഗത്തിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്. ആംബുലൻസുകളെ അപകടകരമാം വിധം മറികടക്കാനും ശ്രമിക്കരുത്. ഈ രീതിയിൽ ഡ്രൈവ് ചെയ്യാൻ ശ്രമിച്ചാൽ ഡ്രൈവർക്കു 900 റിയാൽ വരെ പിഴ ഒടുക്കേണ്ടതായി വരും. റോഡ് സുരക്ഷാ നിയമലംഘന ലിസ്റ്റിൽ ഉൾപ്പെടുത്തി ട്രാഫിക് വകുപ്പായിരിക്കും പിഴ ഈടാക്കുക.