LiveTV

Live

Saudi Arabia

സൗദിക്കെതിരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം 

പോയ വാരം സൌദി - യു.എ.ഇ അതിര്‍ത്തിയിലെ അരാംകോ സ്റ്റേഷന്‍ ലക്ഷ്യമാക്കി തുടരെ ഹൂതികള്‍ ഡ്രോണുകളയച്ചിരുന്നു‍

സൗദിക്കെതിരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം 

സൌദിയെ ലക്ഷ്യം വെച്ച് തുടര്‍ച്ചയായി നാലാം ദിനവും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ഖമീശ് മുശൈത്ത് ലക്ഷ്യമാക്കിയെത്തിയ ഡ്രോണുകള്‍ സൈന്യം തകര്‍ത്തു. അരാംകോക്ക് നേരെ നടന്ന ആക്രമണത്തില്‍ സൈന്യം തിരിച്ചടി ശക്തമാക്കിയതോടെയാണ് ഡ്രോണാക്രമണം തുടരുന്നത്.

പോയ വാരം സൌദി - യു.എ.ഇ അതിര്‍ത്തിയിലെ അരാംകോ സ്റ്റേഷന്‍ ലക്ഷ്യമാക്കി തുടരെ ഹൂതികള്‍ ഡ്രോണുകളയച്ചിരുന്നു‍. ഇതില്‍ സ്റ്റേഷനില്‍ തീപിടുത്തമുണ്ടായി. ഇതിന് പിന്നാലെയാണ് ഹൂതികള്‍ക്കെതിരെ സൌദി സൈന്യം നടപടി ശക്തമാക്കിയത്. ഹൂതികളുടെ ആയുധപ്പുരകള്‍ തകര്‍ത്തു. പിന്നാലെ സൌദിക്ക് നേരെ ഡ്രോണ്‍ ആക്രമണം തുടങ്ങി. മൂന്ന് ദിനത്തിനിടെ ഡ്രോണുകള്‍ ഏറ്റവും കൂടുതലെത്തിയത് യമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഖമീശ് മുശൈത്തിലാണ്. അഞ്ഞൂറ് കി.മീറ്ററിലേറെ താണ്ടിയെത്തിയ ഡ്രോണുകള്‍ തകര്‍ത്തിട്ടതായി സൈന്യം അറിയിച്ചു. വിഭജനവാദികള്‍ യമനിലെ തെക്കന്‍ ഭാഗങ്ങള്‍ പിടിച്ചെടുത്തതോടെ ഹൂതികള്‍ക്കെതിരായ നീക്കം മന്ദഗതിയിലായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ഉണ്ട്. തുടരെയുള്ള ആക്രമണ ശ്രമങ്ങളെ സൈന്യം വിജയകരമായി തടയുന്നതായി സഖ്യസേനാ വക്താവ് അറിയിച്ചു.