LiveTV

Live

Saudi Arabia

ഹജ്ജ് പൂര്‍ത്തിയാക്കി; ആശങ്കയൊഴിയാതെ കശ്മീരില്‍ നിന്നുള്ള ഹാജിമാര്‍

കശ്മീരില്‍ നിന്നും 11,700 പേരാണ് ഹജ്ജിനെത്തിയത്

ഹജ്ജ് പൂര്‍ത്തിയാക്കി; ആശങ്കയൊഴിയാതെ കശ്മീരില്‍ നിന്നുള്ള ഹാജിമാര്‍

ഹജ്ജ് പൂര്‍ത്തിയാക്കി മടങ്ങാനിരിക്കെ ആശങ്കയിലാണ് കശ്മീരില്‍ നിന്നെത്തിയ ഹാജിമാര്‍. കഴിഞ്ഞ രണ്ടാഴ്ചയായി നാടുമായി ഇവര്‍ക്ക് ബന്ധമില്ല. വിമാനത്താവളത്തില്‍ ആരാണ് സ്വീകരിക്കാനെത്തുകയെന്ന് പോലും നിശ്ചയമില്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ കേന്ദ്രം വിഛേദിച്ചിരുന്നു.

കശ്മീരില്‍ നിന്നും 11,700 പേരാണ് ഹജ്ജിനെത്തിയത്. കശ്മീരിന് പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞതിന് പിന്നാലെ എന്താണ് നാട്ടില്‍ നടക്കുന്നതെന്ന് പോലും അറിയില്ല. ആണ്‍തുണയില്ലാതെയെത്തിയ മഹറം വിഭാഗത്തിലെ തീര്‍ഥാടകരാണ് കൂടുതല്‍ ആശങ്കയില്‍. ശ്രീനഗറില്‍ നിന്നും വീട്ടിലെത്തിക്കാന്‍ സംവിധാനം വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട് ഇവര്‍‌‌.