LiveTV

Live

Saudi Arabia

രാജ്യാന്തര കയറ്റുമതിയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി സൗദി

ഏറ്റവും കൂടുതല്‍ ഉല്‍പന്നങ്ങള്‍ കയറ്റി അയച്ചത് ചൈനയിലേക്കാണ്.

രാജ്യാന്തര കയറ്റുമതിയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി സൗദി

സൗദി അറേബ്യയുടെ രാജ്യാന്താര കയറ്റുമതിയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് പോയ വര്‍ഷം രാജ്യത്തിന്റെ കയറ്റുമതി ഒരു ട്രില്യണ്‍ റിയാല്‍ കവിഞ്ഞതായി വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മുപ്പത്തിരണ്ട് ശതമാനം വളര്‍ച്ചയാണ് ഇതിലൂടെ രേഖപ്പെടുത്തിയത്.

പോയ വര്‍ഷം രാജ്യത്തിന്റെ കയറ്റുമതി വരുമാനം 1.103 ട്രില്യണ്‍ റിയാലിലെത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊത്തം അഞ്ച് ലക്ഷത്തി ഓന്‍പതിനായിരത്തി എഴുന്നൂറ് ടണ്‍ ഉല്‍പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. രാജ്യത്ത് നിര്‍മ്മിച്ച എണ്ണയിതര ഉല്‍പ്പന്നങ്ങളാണ് സൗദി അറേബ്യ ഇതുവഴി കയറ്റി അയച്ചത്.

ഏറ്റവും കൂടുതല്‍ ഉല്‍പന്നങ്ങള്‍ കയറ്റി അയച്ചത് ചൈനയിലേക്കാണ്. ആകെ കയറ്റുമതി ചെയ്തതിന്റെ 13.3 ശതമാനമാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. രണ്ടാം സ്ഥാനത്ത് ജപ്പാനും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്. 98.6 കോടി റിയാലിന്റെ ഉല്‍പന്നങ്ങളാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്.

അയല്‍ രാജ്യങ്ങളായ ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കുള്ള കയറ്റുമതിയിലും വര്‍ധനവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ഒന്‍പതേ ദശാംശം രണ്ട് ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.