LiveTV

Live

Saudi Arabia

സൗദിക്ക് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

പുലര്‍ച്ചെയാണ് ഖമീശ് മുശൈത്ത് ലക്ഷ്യമാക്കി ഡ്രോണ്‍ എത്തിയത്.

സൗദിക്ക് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

യമനിലെ സ്ഥിതി ഗതികള്‍ മോശമാകുന്നതിനിടെ സൌദിക്ക് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ഖമീശ് മുശൈത്ത് ലക്ഷ്യമാക്കിയെത്തിയ മിസൈലുകല്‍ സൈന്യം തകര്‍ത്തു. കഴിഞ്ഞ ദിവസം ഹൂതികളുടെ ആയുധപ്പുരകള്‍ സൈന്യം തകര്‍ത്തിരുന്നു.

പുലര്‍ച്ചെയാണ് ഖമീശ് മുശൈത്ത് ലക്ഷ്യമാക്കി ഡ്രോണ്‍ എത്തിയത്. ഡ്രോണ്‍ അയച്ച കാര്യം ഹൂതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇവ തകര്‍ത്തിട്ടു. ഹൂതികള്‍ക്കെതിരെ സൈനിക നടപടി ശക്തമാക്കിയതിന് പിന്നാലെയാണിത്.

യമനില്‍ നില നഷ്ടമാകുന്ന ഹൂതികളുടെ സമ്മര്‍ദ്ദമാണ് ആക്രമണത്തില്‍‌ പ്രതിഫലിക്കുന്നതെന്ന് സൌദി സഖ്യസേനാ വക്താവ് കേ. തുര്‍ക്കി അല്‍ മാലികി പറഞ്ഞു. സൌദിയിക്ക് നേരെയുള്ള ആക്രമണം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും സഖ്യസേന അറിയിച്ചു.