LiveTV

Live

Saudi Arabia

ഹജ്ജിനായുള്ള പണത്തില്‍ ഒരു ഭാഗം ദുരിതാശ്വാസനിധിയിലേക്ക് നല്‍കി കേരളാ ഹാജിമാര്‍

പതിനായിരത്തിലേറെ ഹാജിമാരുണ്ട് കേരളത്തില്‍ നിന്ന്.

ഹജ്ജിനായുള്ള പണത്തില്‍ ഒരു ഭാഗം ദുരിതാശ്വാസനിധിയിലേക്ക് നല്‍കി കേരളാ ഹാജിമാര്‍

പ്രളയ ദുരിതാശ്വാസത്തിന് ഹജ്ജിനായുപയോഗിച്ച പണത്തിന്റെ ഒരു വിഹിതം നല്‍കുകയാണ് കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് മലയാളി ഹാജിമാര്‍ അവരുടെ വിഹിതം നല്‍കുന്നത്. ഇതിനായി പ്രത്യേക കൌണ്ടര്‍ കരിപ്പൂരിലും നെടുമ്പാശേരിയിലും സജ്ജീകരിച്ചിട്ടുണ്ട്.

അറഫാ ദിനത്തിലാണ് ഹാജിമാരില്‍ ഭൂരിഭാഗവും കേരളത്തിലെ പ്രളയ ഭീകരതയറിയുന്നത്. വിവിധ പ്രാര്‍ഥനകളില്‍ വിഷയം വന്നപ്പോഴായിരുന്നു അത്. ഹജ്ജ് കഴിഞ്ഞ് റൂമില്‍ മടങ്ങിയെത്തിയപ്പോഴാണ് ഒന്നിച്ചെല്ലാവരുടേയും തീരുമാനം. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇതിനായി സംവിധാനമൊരുക്കി ഹാജിമാരെ അറിയിച്ചു. പലരും ഇതിനകം പണം നല്‍കി.

പതിനായിരത്തിലേറെ ഹാജിമാരുണ്ട് കേരളത്തില്‍ നിന്ന്. ഇവരുടെയെല്ലാം വിഹിമെത്തുമ്പോള്‍ ചെറുതല്ലാത്ത ഒരു സംഖ്യയെത്തും. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക്