LiveTV

Live

Saudi Arabia

മക്ക മസ്ജിദുല്‍ ഹറമിന്റെ വികസനം പുരോഗമിക്കുന്നു

ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രമാണ് മക്ക

മക്ക മസ്ജിദുല്‍ ഹറമിന്റെ വികസനം പുരോഗമിക്കുന്നു

മക്കയില്‍ കഅ്ബക്കരികിലെത്തുന്ന വിശ്വാസികള്‍ക്ക് പ്രാര്‍ഥനക്കായി കൂടുതല്‍ സ്ഥലമൊരുങ്ങി. മസ്ജിദുല്‍ ഹറമിന്റെ പ്രധാന പ്രവേശന കവാടത്തിന് മുന്നിലെ മുറ്റം പൂര്‍ണമായും വിശാലമാക്കി. 15 ശതമാനം ജോലികള്‍ മാത്രമാണിനി പൂര്‍ത്തിയാകാനുള്ളത്.

ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രമാണ് മക്ക. ഒരു കോടിയിലേറെ തീര്‍ഥാടകരേയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. അതില്‍ ഏറ്റവും തിരക്കനുഭവിക്കുന്നത് റമദാന്‍‌ മാസത്തിലാണ്. ഇത്രയധികം തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ വികസിക്കുകയാണ് മസ്ജിദുല്‍ ഹറം.

ഇതിന്റെ മുറ്റം കൂടുതല്‍ വിശാലമാക്കിയതോടെ ലക്ഷങ്ങള്‍ക്ക് ഒന്നിച്ചു നമസ്കരിക്കാം. മുറ്റത്തെ ശുചീകരണ കേന്ദ്രങ്ങള്‍ ഭൂമിക്ക് താഴേക്ക് പൂര്‍ണമായും മാറ്റി. ഇതോടെ മുറ്റത്ത് കൂടുതല്‍ സൌകര്യമുണ്ട്. വിശാലമാക്കിയ മുറ്റത്ത് കുടകള്‍ സ്ഥാപിക്കും. ഇതിന്റെ പ്രാരംഭ പ്രവൃത്തികള്‍ തുടങ്ങി.