LiveTV

Live

Saudi Arabia

യമനില്‍ തെക്കന്‍ വിഭജനവാദികള്‍ കൂടുതല്‍ മേഖലകള്‍ പിടിച്ചെടുത്തു

പഴയ തലസ്ഥാനം ഹൂതികളുടെ പിടിയിലാണ്. ഇതോടെ സ്ഥിതി യമനില്‍ വഷളായി

യമനില്‍ തെക്കന്‍ വിഭജനവാദികള്‍ കൂടുതല്‍ മേഖലകള്‍ പിടിച്ചെടുത്തു

യമനില്‍ തെക്കന്‍ വിഭജനവാദികള്‍ കൂടുതല്‍ മേഖലകള്‍ പിടിച്ചെടുത്തു. യമനിലെ സമാധാന ശ്രമങ്ങള്‍ പരാജയപ്പെടമെന്നും ഉടന്‍ ഇടപെടല്‍ വേണമെന്നും യുഎന്‍ ദൂതന്‍ സുരക്ഷാ കൌണ്‍സിലിനെ അറിയിച്ചു. വിഭജനവാദികളും സൈന്യവും ഏറ്റമുട്ടല്‍ തുടങ്ങിയതോടെ ഹൂതികള്‍ക്കെതിരായ നീക്കവും ദുര്‍ബലമാകുകയാണ്.

സൌദി സഖ്യസേനയും യമന്‍ സൈന്യവും ഹൂതികള്‍ക്കെതിരായ നടപടി ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് തെക്കന്‍ വിഭജനവാദികള്‍ നിലവിലെ തലസ്ഥാനമായ ഏദന്‍ പിടിച്ചെടുക്കുന്നത്. പഴയ തലസ്ഥാനം ഹൂതികളുടെ പിടിയിലാണ്. ഇതോടെ സ്ഥിതി യമനില്‍ വഷളായി. 1900 വര്‍ഷത്തിലാണ് തെക്ക് വടക്കന്‍ യമനുകള്‍ ഒന്നിക്കുന്നത്. എന്നാല്‍ ആഭ്യന്തര കലഹം രൂക്ഷമായതോടെ ഇവര്‍ വീണ്ടും വിഭജന വാദവുമായെത്തി. തെക്കന്‍ യമന്‍റെ ആസ്ഥാനമായിരുന്നു അന്ന് ഏദന്‍.