LiveTV

Live

Saudi Arabia

ദമ്മാമില്‍ മൂന്ന് വര്‍ഷമായി ബാബുവിന് ദുരിത ജീവിതം

ബാബു ജോലി ചെയ്തിരുന്ന കാര്‍ഗോ സ്ഥാപനം മുനിസിപ്പാലിറ്റി സീല്‍ ചെയ്തു. ഇതോടെ സ്ഥാപനം വഴി സാധനങ്ങളയച്ചവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാബുവിനെയാണ് സമീപിക്കുന്നത്.

ദമ്മാമില്‍ മൂന്ന് വര്‍ഷമായി ബാബുവിന് ദുരിത ജീവിതം

മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ മലയാളി ദുരിതത്തില്‍. മൂന്ന് വര്‍ഷമായി താമസരേഖയും മെഡിക്കല്‍ ഇന്‍ഷൂറന്‍സും പുതുക്കിയിട്ട്. സൗദിയിലെ ദമ്മാമില്‍ കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്തു വന്ന കോഴിക്കോട് താമരശ്ശേരി സ്വദേശി ബാബു മണികോത്ത് ആണ് കടുത്ത അസുഖ ബാധിതനായി ദുരിത ജീവിതം നയിക്കുന്നത്.

ഇരുപത്തി മൂന്ന് വര്‍ഷമായി ബാബു സൗദിയില്‍ കാര്‍ഗോ സ്ഥാപനത്തില്‍ ജോലി ചെയ്തു വരുന്നു. ഇരുപത് വര്‍ഷം റിയാദിലായിരുന്നു ജോലി. മൂന്ന് വര്‍ഷം മുമ്പാണ് ദമ്മാമിലേക്ക് സ്ഥലം മാറ്റം കിട്ടിയത്. അന്ന് മുതല്‍ ആരംഭിച്ചതാണ് ദുരിതം.

ബാബു ജോലി ചെയ്തിരുന്ന കാര്‍ഗോ സ്ഥാപനം മുനിസിപ്പാലിറ്റി സീല്‍ ചെയ്തു. ഇതോടെ സ്ഥാപനം വഴി സാധനങ്ങളയച്ചവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാബുവിനെയാണ് സമീപിക്കുന്നത്. കരള്‍ സംബന്ധമായ അസുഖ ബാധിതനാണ് ബാബു. രോഗം മൂര്‍ച്ചിച്ച അവസ്ഥയിലാണിപ്പോള്‍. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഇല്ലാത്തതിനാല്‍ ചികില്‍സ തേടാനും സാധിക്കുന്നില്ല.

സുമനസുകളുടെയും എംബസി അതികൃതരുടെയും സഹായത്താല്‍ എങ്ങിനെയെങ്കിലും നാടണയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബാബു.