LiveTV

Live

Saudi Arabia

സൗദി അരാംകോക്ക് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം

സൗദി അരാംകോക്ക് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം

സൗദിയിലെ അൽശൈബ എണ്ണപ്പാടത്തിലെ അരാംകോ പ്രകൃതി വാതക യൂനിറ്റിന് നേരെ ഹൂതി ഡ്രോൺ ആക്രമണം. ശനിയാഴ്ച രാവിലെ 6.15 നാണ് സംഭവം. തീപിടുത്തമുണ്ടായെങ്കിലും ആളപായമില്ല. ചെറിയ നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും പ്ലാന്റിന്റെ പ്രവര്‍ത്തനം തുടരുകയാണ്.

സൗദി-യു.എ.ഇ അതിര്‍ത്തിയോട് ചേര്‍ന്നാണ് അരാംകോയുടെ അൽശൈബ എണ്ണപ്പാടം. മൈലുകള്‍ താണ്ടിയെത്തിയ ഡ്രോണ്‍ ഇവിടെ പതിച്ചത് രാവിലെ 6.15ന്. പ്രകൃതി വാതക യൂനിറ്റിന് നേരെ ഡ്രോൺ ആക്രമണം നടന്നതായി സൗദി സുരക്ഷാ വിഭാഗവും ഊര്‍ജ മന്ത്രാലയവും സ്ഥിരീകരിച്ചു. ആക്രമണം നടത്തിയതായി ഹൂതികള്‍ പ്രഖ്യാപിച്ചിരുന്നു. തുടർന്നുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി. ആളപായമൊന്നുമില്ല. നേരിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. സൗദിയുടെ പെട്രോൾ ഉൽപാദനത്തെയും കയറ്റുമതിയേയും ബാധിച്ചിട്ടില്ലെന്ന് സൗദി ഊർജ്ജ മന്ത്രി ഖാലിദ് അൽഫാലിഹ് പറഞ്ഞു. ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ സൗദിക്ക് നേരെ ആക്രമണം തുടരുന്നുണ്ട്.