LiveTV

Live

Saudi Arabia

സൗദി പ്രവാസികൾക്ക് സ്വാതന്ത്ര്യദിന ഓഫറുമായി എസ്.ടി.സി പേ 

സൗദി സമയം രാത്രി 12.00 മണി വരെയായിരിക്കും ഓഫർ  

സൗദി പ്രവാസികൾക്ക് സ്വാതന്ത്ര്യദിന ഓഫറുമായി എസ്.ടി.സി പേ 

സ്വാതന്ത്ര്യദിനം പ്രമാണിച്ച് സൗദി അറേബ്യയിലുള്ള ഇന്ത്യക്കാർക്ക് ഓഫറുമായി എസ്.ടി.സി പേ. ഇന്ന് (ആഗസ്ത് 15) ഇന്ത്യയിലേക്ക് പണമയക്കുമ്പോൾ യാതൊരു വിധ ചാർജുകളും ഈടാക്കില്ലെന്ന് എസ്.ടി.സി പേ അറിയിച്ചു. സൗദി സമയം രാത്രി 12.00 മണി വരെയായിരിക്കും ഓഫർ.

ഗൂഗിൾ പ്ലേ സ്‌റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ അടക്കമുള്ള ഡിജിറ്റൽ ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഒഫീഷ്യൽ വെബ്‌സൈറ്റിൽ നിന്നും എസ്.ടി.സി പേ ഡൗൺലോഡ് ചെയ്യാം. റഫറൽ പ്രോഗ്രാം വഴി മറ്റുള്ളവരെ ആപ്പ് വരിക്കാരാക്കുന്നതിലൂടെ പത്ത് റിയാൽ സ്വന്തമാക്കാനും അവസരമുണ്ട്.