LiveTV

Live

Saudi Arabia

ഹാജിമാര്‍ മിനായിലേക്ക് നീങ്ങി തുടങ്ങി

ഇരുപത് ലക്ഷത്തോളം ഹാജിമാര്‍ക്കായി ലക്ഷത്തിലേറെ ബസ് സര്‍വീസുകളാണ് നടത്തുന്നത്.

ഹാജിമാര്‍ മിനായിലേക്ക് നീങ്ങി തുടങ്ങി

ഹജ്ജ് കര്‍മങ്ങള്‍ക്കായി മക്കയില്‍ നിന്നും ഹാജിമാര്‍ മിനായിലേക്ക് നീങ്ങി തുടങ്ങി. ഇരുപത് ലക്ഷത്തോളം ഹാജിമാര്‍ക്കായി ലക്ഷത്തിലേറെ ബസ് സര്‍വീസുകളാണ് നടത്തുന്നത്. ഓരോ ഹജ്ജ് ഏജന്‍സിക്കും പ്രത്യേകമാണ് ബസ്സുകള്‍.

മക്കയിലെത്തുന്ന ഓരോ ഹാജിക്കും ഒരു ഉത്തരവാദിത്തമുള്ള ആളുണ്ടാകും. അവരാണ് മുതവ്വിഫുമാര്‍. അഥവാ ഏജന്റുമാര്‍‌. ഇവരുടെ ബസ്സിലാണ് ഹാജിമാര്‍ മിനായിലേക്കെത്തുന്നത്. ഇവര്‍ക്കാണ് ഹാജി മടങ്ങും വരെ സേവനത്തിനുള്ള ചുമതല. ഇന്ന് പതിനായിരക്കണക്കിന് ബസ്സുകളാണ് മിനായിലേക്കൊഴുകുന്നത്.

ഇവരെ മുതവ്വിഫുമാരുടെ കീഴിലുള്ള ജീവനക്കാര്‍ സ്വീകരിക്കും. ഭക്ഷണവും വെള്ളവും സഹായവും നല്‍കും. അറഫയിലേക്കുള്ള യാത്രയും തിരിച്ച് തമ്പുകളിലെത്തിക്കുന്നതും ഇവര്‍‌ തന്നെ.

അറഫയിലും ഇതേ മുതവ്വിഫുമാര്‍ക്കുള്ള സ്ഥലത്ത് ഇവരെയെത്തിച്ച് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും. ട്രെയിന്‍ സേവനമില്ലാത്തവരെ ബസ് മാര്‍ഗം കൊണ്ടു പേകും. നാളെ രാത്രി വരെ മിനായിലേക്കും, മറ്റന്നാള്‍ അറഫയിലേക്കും ഹാജിമാരെത്തും.