LiveTV

Live

Saudi Arabia

ഹജ്ജ്; സൗദി മശാഈര്‍ മെട്രോ തയ്യാര്‍

സ്റ്റേഷനടുത്ത് തമ്പുകള്‍ ലഭിച്ച 74000 ഇന്ത്യക്കാര്‍ക്കും ടിക്കറ്റുണ്ട്

ഹജ്ജ്; സൗദി മശാഈര്‍ മെട്രോ തയ്യാര്‍

ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന മേഖലകളെ ബന്ധിപ്പിക്കുന്ന മശാഈര്‍ മെട്രോ ട്രെയിനുകള്‍ സര്‍വീസിന് സജ്ജമായി. 12 ബോഗികളുള്ള പതിനേഴ് ട്രെയിനുകളാണ് സര്‍വീസ് നടത്തുക. ടിക്കറ്റ് ലഭിച്ച അഞ്ച് ലക്ഷത്തോളം പേരില്‍, എഴുപത്തി നാലായിരം ഇന്ത്യക്കാരുമുണ്ട്.

അറഫ, മിന, മുസ്ദലിഫ, ജംറാത്ത് എന്നീ ഇടങ്ങളിലാണ് ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍. ഇവിടങ്ങളില്‍ മൂന്ന് വീതം സ്റ്റേഷനുകള്‍. ഇവയെ ബന്ധിപ്പിക്കുന്ന ട്രെയില്‍ സേവനമാണ് മശാഇര്‍ മെട്രേോ. ഹജ്ജ് തുടങ്ങുന്ന ദുല്‍ഹജ്ജ് 7 മുതല്‍ 13 വരെയാണ് സേവനം. മെട്രോയുടെ പരീക്ഷണ ഓട്ടം പൂര്‍ത്തിയായി.

ആയിരം സര്‍വ്വീസുകളാണ് ഇത്തവണയുള്ളത്. ഹജ്ജിന് ആകെ ഇരുപത് ലക്ഷത്തിലേറെ പേരുമുണ്ട്. ഇതില്‍ അ‍ഞ്ച് ലക്ഷത്തോളം പേര്‍ക്കാണ് ടിക്കറ്റ്. സ്റ്റേഷനടുത്ത് തമ്പുകള്‍ ലഭിച്ച 74,000 ഇന്ത്യക്കാര്‍ക്കും ടിക്കറ്റുണ്ട്. വളപോലെ കയ്യില്‍ ധരിക്കുന്ന ടിക്കറ്റുള്ളവര്‍ക്കേ സ്റ്റേഷിനേക്ക് പ്രവേശിക്കാനാകൂ.

ഓരോ ബോഗിയിലും അഞ്ച് വാതിലുകള്‍. 50 സീറ്റുകള്‍. ബാക്കിയുള്ളവര്‍ക്ക് നിന്ന് സഞ്ചരിക്കാം. ഒരു മണിക്കൂര്‍ കാല്‍നട യാത്ര വേണം അറഫയില്‍ നിന്ന് മിനയിലേക്ക്. ഇവരെ പത്ത് മിനിറ്റിലെത്തിക്കും മെട്രോ.